വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

മഴയും വെയിലും

മഴ കാണാനുള്ള ആഗ്രഹവുമായെത്തി നനുത്ത മഴ നൂലുകള്‍ തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ മഴയെ സ്തുതിക്കും...

എന്നും ഇങ്ങനെ മഴ നനയാനായെങ്കിലെന്നു കൊതിക്കും...

മഴയുടെ ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!

ആ മഴ തോരാതെ പെയ്യുമ്പോള്‍ അതേ നാവുകൊണ്ട് നമ്മള്‍ മഴയെ ശപിക്കും...

ഈ നശിച്ച മഴ...

മഴ മാറും.. വെയില്‍ വരും, അപ്പോള്‍ നാം സന്തോഷത്തോടെ തുള്ളിച്ചാടും!

പിന്നെയും...

അയ്യോ എന്തൊരുഷ്ണം, എന്താ ഈ മഴ പെയ്യാത്തേ?

5 അഭിപ്രായങ്ങൾ:

  1. മാറ്റമില്ലാത്തതായിട്ടൊന്നേയുള്ളൂ....

    മറുപടിഇല്ലാതാക്കൂ
  2. സത്യാണ്..മഴ കാണാന്‍ കൊതിച്ചെത്തിയ, എന്നെ പനി പിടിപ്പിച്ചപ്പോഴാണെങ്കില്‍ പറയാനില്ല,

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍ജൂലൈ 10, 2010 5:50 PM

    കൊള്ളാം.. നന്നായിട്ടുണ്ട്...
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
    ആശംസകളോടെ
    അനിത
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  4. thanks Anitha, not only for the comment on this post, actually this comment in my inbox reminded me that I have a blog and I used to write something there..
    I visited my blog after a long time only because of your comment..
    I wanna start posting again... :)

    മറുപടിഇല്ലാതാക്കൂ
  5. കോരിച്ചൊരിയുന്ന മഴയില്‍ ഒലിച്ചുപോയ

    എന്‍റെ സ്വപ്നങ്ങളെ ഓര്‍ക്കുമ്പോള്‍ എനിക്ക് മഴയെ ഇഷ്ടമല്ല..

    എന്നാല്‍ മുറിവാഴക്കുടയില്‍ നനഞ്ഞൊലിച്ച ബാല്യകാലം എനിക്കിന്നും ചെറിയ ഒരു കുളിര് തരുന്നു...

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...