[ബൂലോഗത്തില്‍ പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..]
വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവിടെ വായിക്കൂ...
നമ്മളില്‍ പലരും ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ മനസില്‍ കൊണ്ടൂ നടക്കുന്നവരാണ്... പഴയ കാളവണ്ടിയും ചായപീടികയും തുടങ്ങി പല പല (എല്ലാം) നഷ്ടങ്ങള്‍.. ഒന്നു ചിന്തിച്ചാലറിയാം ഇതില്‍ ഭൂരിഭാഗവും നമ്മുടെ ബാല്യമോ ചെറുപ്പകാലമോ ആയി ബന്ധപ്പെട്ടതാണെന്ന് (കാര്‍ന്നോന്മാര്‍ ക്ഷമിക്കൂ).
എല്ലാവര്‍ക്കും എങ്ങിനെയാണെന്നെനിക്കറിയില്ല, പക്ഷേ എന്നെപോലുള്ള ഒരു സാധരണ ബ്ലോഗര്‍ പിച്ക വച്ചതിവിടെയാണ്, മലയാളം ബ്ലോഗ് എന്നു പറഞ്ഞാല്‍ അല്ലേല്‍ ബൂലോഗം എന്നു പറഞ്ഞാല്‍ അതിവിടെ തുടങ്ങുന്നു എന്നു ഞാന്‍ കരുതിയിരുന്നു. ബൂലോഗക്ലബ്ബില്‍ മെമ്പറല്ലാത്തവന്‍ മലയാളം ബ്ലോഗറല്ല എന്നു വിശ്വസിച്ചിരുന്നു ഞാന്‍.ഇപ്പോഴും ഇന്നു ഞാന്‍ ബ്ലോഗ് തുറക്കുമ്പോല്‍ കാര്യമായി ഒന്നും കാണില്യ എന്നുറപ്പുണ്ടെങ്കിലും ആദ്യം ബൂലോകക്ലബ്ബിലേ വരാറുള്ളൂ. ഇന്നീ ബൂലോഗത്തിലെ ഒരു വിധപ്പെട്ട പുലികളെല്ലാവരും ഒരിക്കല്‍ അങ്ങിനെയായിരുന്നു എന്ന് ഞാന്‍ വിശ്വസ്സിക്കുന്നു.
ഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്‍ക്കതില്‍ ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി മെയില്‍ ഐഡി ഉണ്ടാക്കി പഴയ ഫോര്‍മാറ്റില്‍ പിന്നേം ഒരു ബ്ലോഗ് തുടങ്ങി. എന്തിനാണെന്നോ! സിമ്പ്ലി ഫോര്‍ ബൂലോഗക്ലബ്!
ഒരു പാടു അപേക്ഷ കമന്റുകള്‍ക്ക് ശേഷം ഒരു മെമ്പര്‍ഷിപ്പ് കിട്ടിയപ്പോ എന്തോ പരീക്ഷ പാസായതു പോലെ.... അതിനുമുന്‍പും ശേഷവും ഒരു പാട് പേരിവിടെ അംഗത്വത്തിനായി ശ്രമിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പലരും പല ബ്ലോഗുസോസിയേഷനുകളും മറ്റൂം ഉണ്ടാക്കി അവരവരുടേതായ ലോകം ഉണ്ടാക്കിയപ്പോഴും ഒരു പക്ഷഭേദവുമില്ലാതെ (നാടും, ജോലിയും, ആണും പെണ്ണും, വിവാഹിതനും അവിവാഹിതനും തുടങ്ങി..) എല്ലാവരുടേയുമായി എല്ലാവര്‍ക്കുമായി ഒരേ ഒരു ക്ലബ്ബേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരുടേതെന്നു പറയുമ്പോ പഴയപോലെയല്ല, ഇപ്പോ ഒരുപാടു ബ്ലോഗുകള്‍ ഉണ്ട്, എല്ലാരേം ഉള്‍ക്കൂള്ളാന്‍ ക്ലബ്ബിനു കഴിയില്ലാരിക്കും. പക്ഷേ അതിന്നത്തെ പോലെയെങ്കിലും നിലനിര്‍ത്തണം. ബൂലോഗം പടര്‍ന്നു പന്തലിച്ച് പത്രങ്ങളേയും മറ്റു പ്രസിദ്ധീകരണങ്ങളേയും പിന്തള്ളി വളര്‍ന്നു പന്തലിക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ ഇവിടെ നിന്നു തുടങ്ങി എന്നറിയാന്‍ ഇതുപാകരപ്പെട്ടേക്കും.
അതല്ല പണ്ട് ഞങ്ങള്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ഒരു ക്ല്ലബ്ബുണ്ടായിരുന്നു, എന്നുള്ള നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണോ സുഖകരം?
എന്നും നഷ്റ്റപ്പെട്ടതോര്‍ത്തെല്ലാരും സങ്കടപ്പെട്ടിട്ടല്ലേയുള്ളൂ?
ദേവേട്ടന്‍ എന്തുകൊണ്ട് ഇഅങ്ങനെയൊരു തീരുമാനമെടുത്തൂ എന്നെല്ലാര്‍ക്കുമറിയാം. സ്രഷ്ടാവ്വിന് പോലും നിയന്ത്രണം നഷ്റ്റപെട്ടുപോകുമ്പോള്‍ സംഹാരമല്ലാതെ വേറെ വഴിയില്ല എന്ന തോന്നല്‍.
ദേവേട്ടാ, ഈ ക്ലബ്ബ് തുടങ്ങിയ ആളെന്ന നിലയില്‍ ബ്ലോഗ്ഗറില്‍ നിന്ന് ഇതിന്റെ അഡ്മിന്‍ കിട്ടാന്‍ ഒരു വഴിയുമില്ലേ? അഡ്മിന്‍ കിട്ടിയാല്‍ മോഡറേറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ആരെയെങ്കിലൂം നമുക്കിത് ഏല്പിച്ചു കൂടെ? ഇനിപുതിയ പോസ്റ്റുകള്‍ വേണ്ട, പരസ്യസ്ഥലവുമാക്കേണ്ട.. എന്നാലും ചുമ്മാ, ഡിലീറ്റാമെന്നു പറഞ്ഞപ്പോ...
ഇതാരേം കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ അല്ല്ല. എന്നെപ്പോലുള്ള കുറച്ച് ബ്ലോഗന്മാരെങ്കിലും ഇങ്ങിനെ ചിന്തിക്കണുണ്ടാവില്യേ എന്നു തോന്നി, അതോണ്ട് മാത്രം.
ഇനി അങ്ങിനെയല്ല ക്ലബ്ബ് ഡിലീറ്റുകയാണ് വേണ്ടത് എന്നാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ... എന്തായാലും നല്ലതിനാവണം, അത്രന്നെ....