[ബൂലോഗത്തില്‍ പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..]
വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവിടെ വായിക്കൂ...
നമ്മളില്‍ പലരും ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ മനസില്‍ കൊണ്ടൂ നടക്കുന്നവരാണ്... പഴയ കാളവണ്ടിയും ചായപീടികയും തുടങ്ങി പല പല (എല്ലാം) നഷ്ടങ്ങള്‍.. ഒന്നു ചിന്തിച്ചാലറിയാം ഇതില്‍ ഭൂരിഭാഗവും നമ്മുടെ ബാല്യമോ ചെറുപ്പകാലമോ ആയി ബന്ധപ്പെട്ടതാണെന്ന് (കാര്‍ന്നോന്മാര്‍ ക്ഷമിക്കൂ).
എല്ലാവര്‍ക്കും എങ്ങിനെയാണെന്നെനിക്കറിയില്ല, പക്ഷേ എന്നെപോലുള്ള ഒരു സാധരണ ബ്ലോഗര്‍ പിച്ക വച്ചതിവിടെയാണ്, മലയാളം ബ്ലോഗ് എന്നു പറഞ്ഞാല്‍ അല്ലേല്‍ ബൂലോഗം എന്നു പറഞ്ഞാല്‍ അതിവിടെ തുടങ്ങുന്നു എന്നു ഞാന്‍ കരുതിയിരുന്നു. ബൂലോഗക്ലബ്ബില്‍ മെമ്പറല്ലാത്തവന്‍ മലയാളം ബ്ലോഗറല്ല എന്നു വിശ്വസിച്ചിരുന്നു ഞാന്‍.ഇപ്പോഴും ഇന്നു ഞാന്‍ ബ്ലോഗ് തുറക്കുമ്പോല്‍ കാര്യമായി ഒന്നും കാണില്യ എന്നുറപ്പുണ്ടെങ്കിലും ആദ്യം ബൂലോകക്ലബ്ബിലേ വരാറുള്ളൂ. ഇന്നീ ബൂലോഗത്തിലെ ഒരു വിധപ്പെട്ട പുലികളെല്ലാവരും ഒരിക്കല്‍ അങ്ങിനെയായിരുന്നു എന്ന് ഞാന്‍ വിശ്വസ്സിക്കുന്നു.
ഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്‍ക്കതില്‍ ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി മെയില്‍ ഐഡി ഉണ്ടാക്കി പഴയ ഫോര്‍മാറ്റില്‍ പിന്നേം ഒരു ബ്ലോഗ് തുടങ്ങി. എന്തിനാണെന്നോ! സിമ്പ്ലി ഫോര്‍ ബൂലോഗക്ലബ്!
ഒരു പാടു അപേക്ഷ കമന്റുകള്‍ക്ക് ശേഷം ഒരു മെമ്പര്‍ഷിപ്പ് കിട്ടിയപ്പോ എന്തോ പരീക്ഷ പാസായതു പോലെ.... അതിനുമുന്‍പും ശേഷവും ഒരു പാട് പേരിവിടെ അംഗത്വത്തിനായി ശ്രമിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പലരും പല ബ്ലോഗുസോസിയേഷനുകളും മറ്റൂം ഉണ്ടാക്കി അവരവരുടേതായ ലോകം ഉണ്ടാക്കിയപ്പോഴും ഒരു പക്ഷഭേദവുമില്ലാതെ (നാടും, ജോലിയും, ആണും പെണ്ണും, വിവാഹിതനും അവിവാഹിതനും തുടങ്ങി..) എല്ലാവരുടേയുമായി എല്ലാവര്‍ക്കുമായി ഒരേ ഒരു ക്ലബ്ബേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരുടേതെന്നു പറയുമ്പോ പഴയപോലെയല്ല, ഇപ്പോ ഒരുപാടു ബ്ലോഗുകള്‍ ഉണ്ട്, എല്ലാരേം ഉള്‍ക്കൂള്ളാന്‍ ക്ലബ്ബിനു കഴിയില്ലാരിക്കും. പക്ഷേ അതിന്നത്തെ പോലെയെങ്കിലും നിലനിര്‍ത്തണം. ബൂലോഗം പടര്‍ന്നു പന്തലിച്ച് പത്രങ്ങളേയും മറ്റു പ്രസിദ്ധീകരണങ്ങളേയും പിന്തള്ളി വളര്‍ന്നു പന്തലിക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ ഇവിടെ നിന്നു തുടങ്ങി എന്നറിയാന്‍ ഇതുപാകരപ്പെട്ടേക്കും.
അതല്ല പണ്ട് ഞങ്ങള്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ഒരു ക്ല്ലബ്ബുണ്ടായിരുന്നു, എന്നുള്ള നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണോ സുഖകരം?
എന്നും നഷ്റ്റപ്പെട്ടതോര്‍ത്തെല്ലാരും സങ്കടപ്പെട്ടിട്ടല്ലേയുള്ളൂ?
ദേവേട്ടന്‍ എന്തുകൊണ്ട് ഇഅങ്ങനെയൊരു തീരുമാനമെടുത്തൂ എന്നെല്ലാര്‍ക്കുമറിയാം. സ്രഷ്ടാവ്വിന് പോലും നിയന്ത്രണം നഷ്റ്റപെട്ടുപോകുമ്പോള്‍ സംഹാരമല്ലാതെ വേറെ വഴിയില്ല എന്ന തോന്നല്‍.
ദേവേട്ടാ, ഈ ക്ലബ്ബ് തുടങ്ങിയ ആളെന്ന നിലയില്‍ ബ്ലോഗ്ഗറില്‍ നിന്ന് ഇതിന്റെ അഡ്മിന്‍ കിട്ടാന്‍ ഒരു വഴിയുമില്ലേ? അഡ്മിന്‍ കിട്ടിയാല്‍ മോഡറേറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ആരെയെങ്കിലൂം നമുക്കിത് ഏല്പിച്ചു കൂടെ? ഇനിപുതിയ പോസ്റ്റുകള്‍ വേണ്ട, പരസ്യസ്ഥലവുമാക്കേണ്ട.. എന്നാലും ചുമ്മാ, ഡിലീറ്റാമെന്നു പറഞ്ഞപ്പോ...
ഇതാരേം കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ അല്ല്ല. എന്നെപ്പോലുള്ള കുറച്ച് ബ്ലോഗന്മാരെങ്കിലും ഇങ്ങിനെ ചിന്തിക്കണുണ്ടാവില്യേ എന്നു തോന്നി, അതോണ്ട് മാത്രം.
ഇനി അങ്ങിനെയല്ല ക്ലബ്ബ് ഡിലീറ്റുകയാണ് വേണ്ടത് എന്നാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ... എന്തായാലും നല്ലതിനാവണം, അത്രന്നെ....
ബൂലോഗത്തില്‍ ദേവേട്ടന്റെ പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ തോന്നിയതാ...
മറുപടിഇല്ലാതാക്കൂബൂലോഗത്തില് പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..
നിസ്,
മറുപടിഇല്ലാതാക്കൂചിന്തകള് പങ്കുവച്ചതിനു നന്ദി. ബ്ലോഗറിനു ഞാന്‍ എഴുതിയിരുന്നു ക്ലബ് അഡ്മിന്‍ പദവി തിരിച്ചു തരാന്‍- അതു നടത്തിക്കൊണ്ട് പോകണം എന്നു വച്ചിട്ടൊന്നുമല്ലെകിലും. ഇതുവരെ അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചിട്ടൊന്നുമില്ല അവര്‍.
മലയാളം ബ്ലോഗ്ഗിങ്ങിന്റെ ചരിത്രമെഴുതുമ്പോള്‍ ബൂലോഗക്ലബ്ബിന്റെ പേര്‍ വരേണ്ടതില്ല, കാരണം അത് പ്രത്യേകിച്ചൊരു കാര്യവും ബൂലോഗത്തിന്റെ വളച്ച്ചയ്ക്കോ തളര്‍ച്ചയ്ക്കോ വേണ്ടി ചെയ്തിട്ടില്ല. പിന്നെ പഴയ ചുമടുതാങ്ങികള്‍ പോലെ ഒരു നൊസ്റ്റാള്‍ജിക്ക് വാല്യൂ ഉള്ള സംഭവമായി കിടന്നോട്ടെ എന്നാണെങ്കില്‍ അതില്‍ തകരാറുമില്ല.
പ്രശ്നം അതിനിനി ഒരഡ്മിന്‍ ഉണ്ടായി വന്നാല്‍ പോലും നടത്തിക്കൊണ്ടു പോകാന്‍ പറ്റില്ല എന്നതാണ്. ഒരു ടീം ബ്ലോഗിനു നൂറു മെംബേര്‍സേ പരമാവധി ചേര്‍ക്കാനാവൂ. ഇപ്പോളുള്ള പത്തു മുന്നൂറു ബ്ലോഗര്‍മാരില്‍ നിന്നും എങ്ങനെ നൂറു പേരെ മാത്രം തിരഞ്ഞെടുക്കും? ആദ്യം ചേര്‍ന്ന നൂറു പേരോ അതോ അവസാനം വന്ന നൂറു പേരോ? പുതിയൊരാള്‍ മെംബര്‍ഷിപ്പ് ചോദിച്ചാല്‍ എന്തു പറയണം, ഇത് ആദ്യകാലത്ത് ബ്ലോഗ് തുടങ്ങിയ ആളുകള്‍ക്കുള്ള എക്സ്ക്ലൂസ്സീവ് ബ്ലോഗ് ആണെന്നും നിങ്ങള്‍ക്കൊന്നും ഇതില്‍ ചേരാന്‍ അര്‍ഹതയില്ലെന്നുമോ? അവിടെയാണു പ്രശ്നം. കൂട്ടം എന്നു പറഞ്ഞു വിഭാഗീയത ഉണ്ടാക്കാന്‍ പാടുണ്ടോ?
സസ്നേഹം
ദേവന്‍
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഞാന് വിശ്വസ്സിക്കുന്നു.
മറുപടിഇല്ലാതാക്കൂഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്‍ക്കതില്‍ ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി മെയില്‍ ഐഡി ഉണ്ടാക്കി പഴയ ഫോര്‍മാറ്റില്‍ പിന്നേം ഒരു ബ്ലോഗ് തുടങ്ങി. എന്തിനാണെന്നോ! സിമ്പ്ലി ഫോര്‍ ബൂലോഗക്ലബ്!
മിസ്റ്റര്‍ ദേവന്‍,
മറുപടിഇല്ലാതാക്കൂഇതാണു, ഇത് ഒന്നു മാത്രമാണു ദേവനേ ഈ ക്ലബ്ബില്‍ നിന്ന് മാറാന്‍, അല്ലെങ്കില്‍ ക്ലബ്ബിന്റെ മേല്‍ക്കുര ഇളക്കി മാറ്റാന്‍ പ്രേരിപ്പിച്ചതെങ്കില്‍, ആളുകളുടെ എണ്ണം ഒതുക്കി മാറ്റാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിയ്ക്കുന്നു എന്ന് പറഞാല്‍ അത് ന്യായമായ രീതിയ്ക്ക്ക്ക് ഒരു ബ്ലോഗ്ഗര്‍ക്ക് മനസ്സ്സിലാവേണ്ടതല്ലേ? അപ്പോഴ്, ബൂലോഗക്ല്ബ്ബ് തുടരണമെന്നുണ്ടെങ്കില്‍ അത് ഒന്നോ രണ്ടോ ബ്ലോഗ്ഗുകള്‍ കൂടി തുറന്ന്, (ബൂലോഗ ക്ല്ബ്ബ്, ബൂലോഗ ക്ലബ്ബ് 1, ബൂലോഗ ക്ലബ്ബ് 2 ) എന്ന രീതിയില്‍ ആക്കി കൂടേ? ക്ലബ്ബ് വേണ്ടാത്തവര്‍ക്ക് വേണ്ട, പക്ഷെ അത് അവിടേ കിടന്നോട്ടേ, പുതിയതായിട്ട് ആരെങ്കിലും ചേര്‍ന്നോട്ടെ, പോസ്റ്റുകള്‍ ആരെങ്കിലും ഇടട്ടേ, ഡില്ലീറ്റട്ടേ, എന്നൊക്കെയുള്ള അഭിപ്രായക്കാരിയാണു ഞാന്‍ ദേവാ. ദേവനു തന്നെ അഡ്മിന്‍ ആവമെങ്കില്‍ പുതിയ രണ്ടെണ്ണം തുറക്കുക ദയവായി. ഒരു ക്ലബ്ബോ പോസ്റ്റോ ഒക്കെ ബ്ലോഗില്‍ ഉണ്ടായി എന്നുള്ളത് കൊണ്ട്, ദേവന്‍ പറഞ പോലെ തളര്‍ച്ചയ്യോ വളര്‍ച്ചയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഒരു വിവാഹമോ ഒരു കുഞു പിറന്നാലോ ഒക്കെ കൊണ്ടാടാന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് അവിടെ ഇരുന്നോട്ടേ. ദോഷം പറയരുതല്ലോ, ഇന്നേവരയ്ക്കും, വിവാഹ പോസ്റ്റിലോ പിറന്നാള്‍ പോസ്റ്റിലോ മീറ്റ് പോസ്റ്റിലോ ഒന്നും തന്നേയും ഇത് വരേം ഒരു വാദ പ്രതിപാദവും ഉണ്ടായിട്ടില്ല. കൂട്ടം വേണ്ട, കൂട്ടായ്മ എന്നൊന്നില്ല, അതൊക്കേനും ശരിതന്നെ, എന്നിരുന്നാലും, ഒരു ക്ലബ്ബുള്ളത് നല്ലത് തന്നെ.
-
മറുപടിഇല്ലാതാക്കൂകൊല്ലണ്ട,
മറുപടിഇല്ലാതാക്കൂകോമയില് കിടന്നോട്ടെ.
എന്നെങ്കിലും നമുക്കു വീണ്ടെടുക്കാം. എന്നു പ്രത്യാശിക്കുകയെങ്കിലുമാവാം.
ഭൂമിമലയാളത്തില്‍ ഒരിക്കലും സാദ്ധ്യമല്ലാത്ത ഒരു മഹാപരീക്ഷണമായിരുന്നു ബൂലോഗക്ലബ്ബ്. ഒരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും മെംബര്‍ഷിപ്പും അഡ്മിന്‍ഷിപ്പും കൊടുത്തിട്ടും രണ്ടുവര്‍ഷത്തോളം നടന്നുപോന്ന ആ പ്രസ്ഥാനത്തിന് വെറുമൊരു ബ്ലോഗ് എന്നതിനേക്കാള്‍ പ്രസക്തിയുണ്ട് കേരളീയന്റെ കൂട്ടായ്മച്ചരിതങ്ങളില്‍.
ആ അഡ്മിനികളില്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാമായിരുന്ന ഒരു തന്‍പോരിമ, വികൃതി, ഹീനമായ കവര്‍ച്ച നടത്തിയത്ത് ആരായാലും, ഒരിക്കല്‍ വെളിച്ചത്തുവരിക തന്നെ ചെയ്യും.
(കൂട്ടത്തില്‍ ഒരു ഒഫര്‍ വെക്കാം: ബൂലോഗക്ലബ്ബ് കട്ടെടുത്ത ആ ഒരു ഒറ്റബ്ലോഗര്‍ക്ക് (അയാള്‍ ആരായിരുന്നാലും) വൈകിയ വേളയില്‍ ഒരു തിരിച്ചുപോക്കിന് ആശ തോന്നുന്നുണ്ടെങ്കില്‍, ദേവനെയോ എന്നെയോ ((ആരെയെങ്കിലും ഒരാളെ മതി) അഡ്മിനാക്കി ക്ഷണിക്കാവുന്നതാണ്. ക്ലബ്ബിന്റെ കാര്യങ്ങളില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതോടൊപ്പം തന്നെ ആരായിരുന്നു നിങ്ങള്‍ എന്ന് ആരെയും ഒരിക്കലും അറിയിക്കുകയില്ല എന്നൊരു വാക്കും തരാന്‍ ഞാന്‍ വ്യക്തിപരമായി തയ്യാറാണ്. എന്റെ അടുത്ത സുഹൃത്തായ ദേവനും അപ്രകാരം തയ്യാറാകുമെന്ന് ഞാന്‍ ന്യായമായും വിശ്വസിക്കുന്നു.
വളരെ വ്യസനത്തോടെ ഞാന്‍ ദേവേട്ടന്‍ അറിയിച്ച അന്നുതന്നെ ഞാനായിട്ട് ഇട്ട 4 പോസ്റ്റുകളെ ‘കുത്തി’ക്കൊല്ലുകയും മെമ്പര്‍ഷിപ്പിനെ വിഷം കൊടുത്തുകൊല്ലുകയും ചെയ്തു. ഈയ്യിടെ ഉണ്ടായ അനോണിത്തെറിശല്യം രൂക്ഷമായത് വിസ്മരിക്കാന്‍ പറ്റൂലല്ലോ. ഇനി എല്ലാം ഓര്‍മ്മകള്‍.
മറുപടിഇല്ലാതാക്കൂദേവേട്ടാ, നന്ദി. എനിക്കറിയാം എന്തുകൊണ്ടാണ് ദേവേട്ടന്‍ അങ്ങിനെയൊരു തീരുമാനമെടുത്തതെന്ന്, ബൂലോഗമറിയുന്ന ബൂലോഗത്തെയറിയുന്ന ഒരു ബ്ലോഗറും ദേവേട്ടന്റെ വാക്കുകള്‍ ധിക്കരിക്കുമെന്നും എനിക്കു തോന്നണില്യ.
മറുപടിഇല്ലാതാക്കൂപക്ഷെ വിശ്വപ്രഭ പറഞ്ഞ പോലെ കോമായിലാണെങ്കിലും അതിവിടെ ഉണ്ടായിരുന്നെങ്കില്‍ നല്ലതാണെന്ന് പലരും ആഗ്രഹിക്കുന്നു...
പലരും അവരുടെ ക്ലബ്ബ് മെമ്പര്‍ഷിപ്പ് പ്രദര്‍ശിപ്പിക്കുനില്ലാരിക്കും, എന്നാലും ആരെങ്കിലും സന്തോഷത്തോടെ അവിടെനിന്നു പിരിഞ്ഞുപോകുമോ? പോയിട്ടുണ്ടോ?
ഐ സി യുവില്‍ കിടക്കണ രോഗിക്ക് വേണ്ടി സീനിയര്‍ ഡോക്ടര്‍മാര്‍ ഒന്നു കൂടി ശ്രമിച്ചു കൂടെ?
നടക്കൂലാ എങ്കില്‍ പോട്ടെ.. വേറെ എന്തെല്ലാം നഷ്ടപെടുന്നു...
വിശ്വപ്രഭ എന്ന് ബഹുമാന്യ ബ്ലോഗറേ,
മറുപടിഇല്ലാതാക്കൂതാനാരുവാ?? എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. താനാരുവാ? തന്നോട് വന്ന് മാപ്പ് പറയാന്‍ താന്‍ ബ്ലോഗില്‍ തമ്പുരാന്‍ ഒന്നുമല്ലല്ലോ.താനാദ്യം രണ്ട് പോസ്റ്റിട്ട് ഇപ്പോഴും ബ്ലോഗറാണെന്ന് തെളിയിക്ക് എന്നിട്ട് മതി ബൂലോഗ തമ്പുരാന്‍ കളി. കേട്ടോടാ മത്തങ്ങാതലയാ.ഇനി ഈ ബൂലോഗ ക്ലബ്ബ് തിരിച്ച് പിടിച്ച് തമ്പുരാന് എന്ത് ഒലത്താന്‍ വേണ്ടി ആണോ ആവോ.
ദെന്താത്?
മറുപടിഇല്ലാതാക്കൂ