വെള്ളിയാഴ്‌ച, മാർച്ച് 02, 2007

ടെക്നോപാര്‍ക്കുകാരേ...ഇതിലേ ഇതിലേ...

ഈ ടെക്നോപാര്‍ക്കില്‍ 15000 ജോലിക്കാരുണ്ടത്രേ.. അതില്‍ ഒരു 50% എങ്കിലും മലയാളികളായിരിക്കുമല്ലോ? യ്യോ! അപ്പോ 7500 ഓളം കമ്പ്യൂട്ടര്‍ വിദഗ്ദരായ മലയാളികള്‍ ഇവിടെ കാണണം... ഇവരില്‍10% ശതമാനമെങ്കിലും ബൂലോകത്തേയ്ക്കു വന്നാല്‍ ആഴ്ചയില്‍ രണ്ടു മീറ്റു വച്ചെങ്കിലും നടത്താമായിരിക്കും...
ഞാന്‍ മീറ്റിന്റെ കാര്യം പറയാനല്ല വന്നത്.. ഞാന്‍ ബൂലോകത്ത് പരതിയിട്ട് എനിക്ക് മറ്റൊരു ബൂലോകവാസിയെ ഇവിടെ നിന്ന് കണ്ടെത്താനായില്യ... ഇതെന്താ മലയാളിക്ക് അന്യനാട്ടില്‍ പോയാല്‍ മാത്രമേ ഭാഷാസ്നേഹം വരികയുള്ളോ?
എത്രയോ കഴിവുകളുള്ള ആള്‍ക്കാര്‍ ഇവിടെയുണ്ട്... പലതും മനസിന്റെ റീസൈക്കിള്‍ബിന്നില്‍ ഇട്ടു സൂക്ഷിക്കുന്നവര്‍..
ചിലപ്പോള്‍ വല്യ പുലികള്‍ ഇവിടെ ഉണ്ടായിരിക്കുമല്ലേ? ഞാന്‍ കാണാത്തതായിരിക്കും! ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ എന്നോടൊന്നു പറയണേ!

7 അഭിപ്രായങ്ങൾ:

  1. ഇതെന്താ മലയാളിക്ക് അന്യനാട്ടില്‍ പോയാല്‍ മാത്രമേ ഭാഷാസ്നേഹം വരികയുള്ളോ?
    എത്രയോ കഴിവുകളുള്ള ആള്‍ക്കാര്‍ ഇവിടെയുണ്ട്... പലതും മനസിന്റെ റീസൈക്കിള്‍ബിന്നില്‍ ഇട്ടു സൂക്ഷിക്കുന്നവര്‍..

    മറുപടിഇല്ലാതാക്കൂ
  2. ബൂലോഗരുടെ ഭാഷയില്‍ പറഞ്ഞാല്‍, ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു.

    ഞാനുണ്ടു് മാഷേ ഇവിടെ, അയലക്കക്കാരി
    തന്നെ.

    എഴുത്തുകാരി.

    മറുപടിഇല്ലാതാക്കൂ
  3. ഉഷസ്‌ tech-ഇലെ കുറെ പേരു ഉള്ള ഒരു ബ്ലോഗ്‌ കണ്ടതായി ഓര്‍മ..


    എന്തെ നാടു വിടുമ്പോള്‍ ഭാഷ സ്നേഹം കൂടുന്നു എന്നതിന്റെ എന്റേതായ ചില കാരണങ്ങള്‍ ഇവിടേ പറഞ്ഞിട്ടുണ്ടു..നാട്ടില്‍ ആയിരുന്നു എങ്കില്‍ ഞാനും ബ്ലോഗ്ഗില്ലായിരുന്നു എന്നു തോന്നുന്നു..

    priyamvada-priyamvada.blogspot.com/2006/12/blog-post_09.html
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  4. തിരുവനന്തപുരം ബ്ലോഗേഴ്‌സ് എന്ന ബ്ലോഗുണ്ടാക്കിയിട്ടുള്ളത് നിങ്ങള്‍ക്ക് ഒത്തുകൂടാനാണ് പുത്രാ. അവിടം ഒന്ന് ഉഷാറാക്കൂ. കൂടോത്രം കത്രീന, പൊന്നപ്പന്‍ the alien എന്നീ ടെക്നോപാര്‍ക്ക് പുലികളേയും പിടിച്ചോ.

    മറുപടിഇല്ലാതാക്കൂ
  5. ഏയ് എഴുത്തുകാരീ.. എവിടാന്നുകൂടി പറയരുതോ? ഒരു കാര്യമെനിക്കു മനസിലായി.. അയല്പക്കകാരിതന്നെ ഇവിടെയല്ലെങ്കില്‍ നാട്ടിലെങ്കിലും...

    പ്രിയേച്ചീ, (ചേച്ചീന്നു വിളിച്ചതോണ്ടു കൂട്ടുവെട്ടല്ലേ കേട്ടോ..) നന്ദി... (ഈശ്വരാ ഞാനെന്തു ചെയ്യും , ബ്ലോഗ് എന്നെഴുമ്പോള്‍ ല’യേ വരുന്നുള്ളൂ ള’ വരുന്നില്യ, ഞാനെന്താ ചെയ്യാ.. ഈ വിസ്റ്റ ഒപ്പിച്ച പണിയാണൊ അതൊ വേറെ വലതും ആണൊ എന്തോ.. ഞാന്‍ തോറ്റു..)
    കൊറേ നാളായിട്ടു ഒന്നും എഴുതാന്‍ പറ്റണില്യ.. അതിനാല്‍ എഴുതിതുടങ്ങാന്‍ ഒരു കാരണമാവട്ടെ എന്നു കരുതിയാ ഈ തപ്പലിനിറങ്ങിയത്..

    പിന്നെ ശ്രീ, തിരുവനന്തപുരം ബ്ലോഗില്‍ (പിന്നേയും അക്ഷരപിശാച്, എന്റെ കുഴപ്പമല്ല കേട്ടോ..)ഞാന്നും കമന്റിയിരുന്നു, പക്ഷേ കുറേ നാളായി അനക്കമില്യ... കത്രീനേം പൊന്നപ്പനേം ഒന്നു തപ്പട്ടേ....

    മറുപടിഇല്ലാതാക്കൂ
  6. ശോ! ദിപ്പഴാ ഒരു കാര്യം മനസിലായത്.. അക്ഷരപിശാച് എന്റെ മെഷീനില്‍ മാത്രമേ ഉള്ളൂ..
    ദേ അടുത്ത എക്സ്പിയില്‍ കൃത്യമായി കാണുന്നു..
    ഈ വിസ്റ്റയ്ക്കെതിരെ ഞാന്‍ കേസുകൊടുക്കേണ്ടിവരുമോ എന്റെ ബൂലോക മാതാവേ! അവറ്റു പറയുന്നത് മലയാളം ബില്‍റ്റ് ഇന്നാണെന്നാ... ഇന്നിങ്ങനെയാണെങ്കില്‍ നാളെയെങ്ങനെ ആവുമോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ പുത്രോ... ഞാനും എത്തിയിട്ടുണ്ട്. കുറച്ചു നാളായി. നാട്ടു കാരന്‍ തന്നെ. പഴയ നാട്ടുകാരന്‍ എന്നു പറയുന്നതായിരികും കൂടുതല്‍ ശരി. പുത്രന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നാ. വല്ലപ്പോഴും നാടൊക്കെ ഒന്നു സന്ദര്‍ശിക്കിഷ്ടാ..... ഈ ഫ്രഞ്ചു താടി ഒക്കെ ഞങ്ങളും ഒന്നു കണ്ടോട്ടേ,.....

    ഈ പാവം ഞാന്‍....

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...