ഈ ചിത്രങ്ങള്‍ അല്ലെങ്കില്‍ ഈ വരികള്‍ എനിക്കു മുന്‍പെപ്പഴോ കിട്ടിയതാണ്.. പക്ഷേ ഇതിനിപ്പോഴും ഒരു പുതുമയുണ്ട്.. എപ്പോഴും വായിക്കാന്‍ തോന്നുന്ന... അതെ അതു തന്നെ... നൊസ്റ്റാള്‍ജിയ...
വാക്കു സായിപ്പിന്റേതാണേലും അതിനു പകരം വയ്ക്കാന്‍ ഒരു വാക്കു മലയാളത്തിന്റെ സ്വന്തം കൈരളി ചാനലിനുപോലും കിട്ടാത്തപ്പോള്‍ ഈ പാവം ഞാന്‍ എന്നാ ചെയ്യും?
ഈ സൃഷികളില്‍ ഒന്നു പോലും എന്റേതല്ല, പക്ഷേ കയ്യില്‍ കിട്ടിയ ഒരു മയില്പീലിതുണ്ട് പുസ്തകത്താളിലൊളിപ്പിക്കുന്നതുപോലെ ഞാനീ താളുകള്‍ക്കിടയില്‍ വയ്ക്കുകയാണ്... ഇടയ്ക്കീ താളുകള്‍ തുറക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് മയില്‍പ്പീലികള്‍ വിരിയിക്കാനായ്...
ഈ ഹൃദയഹാരികളായ വരികള്‍ സൃഷ്ടിച്ച കലാകാരന്മാര്‍ക്കും ഇതിനു ചിത്രാവതാരം നല്‍കിയവരേയും മനസ്സില്‍ സ്മരിച്ചുകൊണ്ട്.....
ഈ സൃഷികളില്‍ ഒന്നു പോലും എന്റേതല്ല, പക്ഷേ കയ്യില്‍ കിട്ടിയ ഒരു മയില്പീലിതുണ്ട് പുസ്തകത്താളിലൊളിപ്പിക്കുന്നതുപോലെ ഞാനീ താളുകള്‍ക്കിടയില്‍ വയ്ക്കുകയാണ്... ഇടയ്ക്കീ താളുകള്‍ തുറക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് മയില്‍പ്പീലികള്‍ വിരിയിക്കാനായ്...
മറുപടിഇല്ലാതാക്കൂഅതെ.. നൊസ്റ്റാള്‍ജിക് ഫീലിങ് തരുന്ന പടങ്ങള്‍ തന്നെ..
മറുപടിഇല്ലാതാക്കൂശരിയാണു് സുകുമാരാ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങളില്‍, ഓര്‍മ്മകള്‍ക്കു് സുഗന്ധം നല്‍കുന്ന വരികളും.:)
മറുപടിഇല്ലാതാക്കൂനല്ല കളക്ഷന്‍സ്..
മറുപടിഇല്ലാതാക്കൂനല്ല പടങ്ങളും വാക്കുകളും..
മറുപടിഇല്ലാതാക്കൂഇനിയും പോരട്ടെ ഇതു പോലത്തെ കളക്ഷന്‍സ്..
നൊസ്റ്റാള്‍ജിയ -- ഗൃഹാതുരത്വം
സാധാരണ ഈ വാക്കാണ് എല്ലാരും ഉപയോഗിക്കുന്നത് . പക്ഷെ അത് “ഹോം സിക്ക്നെസ്സ് “ ആയും നമുക്ക് വ്യാഖ്യാനിക്കാം
ഈ വരികള്‍ക്കിടയില്‍ മനസ്സ് പിടയുകയാണൊ അതല്ല മധുരമുള്ള നൊന്‌പരങ്ങളെ തലോടുന്‌പോ മനസ്സനുഭവിക്കുന്ന പറഞ്ഞറിക്കാന്‍ പറ്റാത്ത അനുഭൂതിയാണൊ.
മറുപടിഇല്ലാതാക്കൂനന്നായിരിയ്കുന്നു...ഇതുപോലെ പണ്ട് മധുസൂദനന്‍ നായരുടെ ' അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിയ്ക്കേതു സ്വര്‍ഗം വിളിച്ചാലും' എന്ന വരികള്‍ എഴുതിയ, മനോ
മറുപടിഇല്ലാതാക്കൂഹരമായ ഒരു ചിത്രം കണ്ടിരുന്നു...
മയില്‍പീലിത്തണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച് വച്ചാല്‍ വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. കൂടുതല്‍ കളക്ഷന്‍സ് പോരട്ടെ.
മറുപടിഇല്ലാതാക്കൂവായിച്ചുകഴിഞ്ഞപ്പോള് ഒരു സന്ധ്യാരാഗം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയൊരു വേദന.
പ്രിയപെട്ടവരേ, എനിക്കുമീ വരികളില്‍ വായിക്കാന്‍ കഴിഞ്ഞത് അല്ലേല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും ഒരു വേദനയാണ്, പക്ഷേ ആ വേദനയ്ക്കും ഒരു സുഖമുണ്ട്.. അതുകൊണ്ടാണ് എന്റേതല്ലാത്ത ഒരു സൃഷ്ഠി ആയിട്ടു കൂടി ഞാനിത് പോസ്റ്റിയത്...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഅര്ഹിക്കാത്തത് അര്‍ഹിക്കുമ്പോള്‍ കാലം നമ്മുക്ക് തന്നൊരു സമ്മാനമാണ് നിരാശ
മറുപടിഇല്ലാതാക്കൂyahiyaa2008@gmail.com