നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും ചിന്തകളുമാണ് സ്വപ്നത്തില്‍ വരുന്നതെന്നാണല്ലോ! പക്ഷേ ഞാന്‍ സ്വപ്നം കണ്ട് വരുമ്പോ...
നല്ല സ്പീഡില്‍ കാറോടിച്ചോണ്ടിരിക്കുമ്പോള്‍ ആ വണ്ടീടെ സ്റ്റിയറിംഗ് കാണാനില്യ, മിനിമം ബ്രേക്കെങ്കിലും കാണണ്ടേ??? അതും ഇണ്ടാവില്യ...
ഞാന്‍ നായകനായുള്ള സിനിമ നടന്നോണ്ടിരിക്കുമ്പോള്‍ വില്ലന്‍ വന്ന് ഒരുളുപ്പുമില്ലാതെ നായകനെ ഇടിച്ചിട്ടേച്ച് നായികേനേം കൊണ്ടു പോണൂ...
ഇതൊക്കെ പോട്ടേ, സര്‍ക്കാരു ബസ്സില്‍ കേറി ചുമ്മാ ഒരു യാത്ര പോകാന്നു വച്ചാ ടിക്കറ്റെടുക്കാന്‍ നേരത്ത് പേഴ്സ് പോയിട്ട് പോക്കറ്റ് പോലും കാണില്യ.
ദേ ഇപ്പറഞ്ഞതൊക്കെ വെറും സാമ്പിളാ, ഇനീം എന്തോരാ...
ഇങ്ങനെയാണെങ്കില്‍ സ്വപ്നം കാണല്‍ നിര്‍ത്തേണ്ടിവരുമെന്നാ തോന്നണെ... ഈ സ്വപ്നങ്ങള്‍ക്ക് അതിന്റെ പ്രൊഡ്യൂസറോടു ഇത്തിരിയെങ്കിലും പരിഗണന വേണ്ടേ? ഇതു ചുമ്മാ കയ്യിലിരിക്കണ കാശും മുടക്കി കടിക്കണ പട്ടീനെ വാങ്ങീന്നു പറയണപോലെയാ... അല്ലേ?
സ്വപ്നത്തിലെങ്കിലുമൊന്നു ആര്‍മാദിക്കാന്നു വച്ചാ സമ്മതിക്കൂലാ, പിന്നെ ദേ ഈ സ്വപ്നം മാത്രം അത്രേം പ്രശ്നക്കാരനല്ലാ കേട്ടോ, ഇടക്ക് കട്ടിലേന്ന് നേരെ താഴെ വീഴും, പക്ഷെ ഇതുവരെ ഒരു പരിക്കും പറ്റിയിട്ടില്യാ, കാരണം ഇതുവരെ വീഴണ കുഴീടെ ആഴം കണ്ടുപിടിക്കാണ്‍ പറ്റിയിട്ടില്യ, അങ്ങ്ട് വീണുകൊണ്ടേയിരിക്കും... താഴോട്ട്.....
എന്തേ ഈ സ്വപ്നങ്ങളെല്ലാം ഇങ്ങനെ?
മറുപടിഇല്ലാതാക്കൂവേറെ ഒരു സ്വപ്നം വായിച്ചു ഇവിടെ അത് പോലെ ഡോക്ടറോട് ഒന്ന് ചോദിച്ച് നോക്ക്.. റെഡിയാകുമായിരിക്കും ചിലപ്പോള്‍
മറുപടിഇല്ലാതാക്കൂഹിഹി.
മറുപടിഇല്ലാതാക്കൂജീവിതം ഇങ്ങിനെയാണ്. എത്തിപ്പിടിച്ചെന്നു തോന്നും. അപ്പോഴേക്കും കൊമ്പൊടിഞ്ഞു താഴെ വീണിരിക്കും.
മറുപടിഇല്ലാതാക്കൂ:D
മറുപടിഇല്ലാതാക്കൂ