ഞാനൊരു ജനപ്രിയബ്ലോഗറാണു കേട്ടോ..
ഒന്നു രണ്ടു കൊല്ലായി ഈ കലാപരിപാടിതുടങ്ങീട്ട്...
ഇന്നലെ.....
ആദ്യം എന്റെ കുറേ പ്രേമകഥകളെഴുതി...
കുറേ പേര്‍ കമന്റിട്ടു...
കൊള്ളാലോ സംഗതി എന്നെനിക്കും തോന്നി..
പിന്നെ എല്ലാ ചവറും എഴുതാന്‍ തുടങ്ങി...
പിന്നെയല്ലേ പ്രശ്നം തുടങ്ങിയത്..
എന്താന്നല്ലേ? ആശയദാരിദ്ര്യം...
എത്ര തലപുകച്ചിട്ടും ഒന്നും വരണില്യ...
എന്നാ പിന്നെ കുറച്ചൌ ഫോര്‍വേഡ് മെയിലുകളായാലോ...
അപ്പോഴും കിട്ടി കമന്റുകള്‍... ആ സ്റ്റോക്കും തീര്‍ന്നു...
പിന്നെ ചൂടന്‍ വാര്‍ത്തകള്‍ പോസ്റ്റുകളായി.. കട: മനോരമ, റിഡിഫ്
ഇന്ന്...
തലമണ്ട ശൂന്യം...
ഫോര്‍വേഡ്സ് മെയിലുകള്‍ തപ്പി...
എല്ലാം ഇന്നലെ മുളച്ച തകരകള്‍ പോസ്റ്റാക്കിയിരിക്കുന്നൂ...
ഈ ബൂലോഗാക്കാദമിയുടെ ഒരു കാര്യം.....
ഇനി ബാക്കിയുള്ളത് വാര്‍ത്തകള്‍...
ചാലക്കുടിക്കടുത്ത് സൈക്കിളിടുച്ച് ചാക്കുമാമന്റെ കൈമുട്ടിന്റെ തൊലി പോയി...
പബ്ലീഷ് ചെയ്തതേയുള്ളൂ, ദേ അതിനു മുമ്പേ...
ഇന്നലെ മുളച്ച തകരകളുടെ വക നൂറ് പോസ്റ്റുകള്‍..
അതേ വിഷയം... നോ കമ്മന്റ്സ്...
അപ്പോ അതും ചീറ്റി...
ഇനി..
ആഹാ കിട്ടിപ്പോയ്...
വിമര്‍ശനം:ആണവകരാര്‍, പാഠപുസ്തകവിവാദം...
അതും വിവരമുള്ള ആമ്പിള്ളേരുടെ നൂറുപോസ്റ്റുകള്‍..
അതിനും നോ കമന്റ്സ്...
ഇനിയൊന്നേ ബാക്കിയുള്ളൂ... അറ്റകൈ പ്രയോഗം..
വിവാദം...
പക്ഷേ അതിപ്പോ ചില പടംവരക്കാരും ചാര്‍ലിമാരൂം ഹോള്‍സെയില്‍ എടുത്തേക്കണൂ
അതിനിടക്കു അന്വേഷണാത്മക ബ്ലോഗിങ്ങുമായി ചില വിരൂപികളും കമന്റ് മൊത്തം നേടുന്നു...
എത്ര തപ്പിയിട്ടും ഒരു വിവാദോം കിട്ടണില്യ...
അതിനു മാത്രമേ ഇപ്പോ ഡിമാന്റൊള്ളൂ താനും...
പുതിയ പേരില്‍ പുതിയ ബ്ലോഗുണ്ടാക്കി...
കാട്ടാളന്‍.......
കുറെ പഴയ ബൂലോകപുലികളുടെ കഥേം കവിതേം അടിച്ചുമാറ്റി മിക്സ് ചെയ്ത് പോസ്റ്റുകളിട്ടു..
വീണ്ടും പഴയ ബ്ലോഗിലേയ്ക്ക്...
പുതിയ പോസ്റ്റിട്ടു... ബ്ലോഗ് മോഷണം...
തെളിവുകള്‍ നിരത്തി...
കാട്ടാളന്റെ ക്രൂരത, മാപ്പു പറയൂ...
തിരിച്ചു കാട്ടാളന്റെ തെറിക്കമന്റ്..
ബൂലോകപ്പോലീസേ ഇതു കാണുന്നില്ലേ...
ഹിറ്റുകള്‍ കൂടാന്‍ തുടങ്ങിയ ലക്ഷണം....
ഏതോ അലവലാതി(തൂലികാ നാമം) സംഗതി ഏറ്റുപിടിച്ചു..
കാട്ടാളന്റെ ക്രൂരത... മാനിഷാദ.......
കമന്റുകള്‍ കുമിയാന്‍ തുടങ്ങി...
സംഗതി ഇച്ചിരി തണുക്കുമ്പോള്‍ തെറിവിളിയുമായ് പിന്നേയും കാട്ടാളന്‍..
കമന്റുകള്‍ 100... 200......
കാട്ടാളനെതിരെ പ്രതിഷേധിക്കുക...
ഞാന്‍ പിന്നേയും തല പുകയ്ക്കാന്‍ തുടങ്ങി...
പുതിയൊരു വിവാദത്തിനായി...
ഡിസ്ക്ലെയ്മര്‍: ഈ പോസ്റ്റിലെ ഞാന്‍ ഞാനല്ലേ എന്നു ഇതു വായിക്കുന്ന ഏതെങ്കിലും ബ്ലോഗര്‍ക്കു തോന്നിയാല്‍ അതൊരു തോന്നല്‍ മാത്രമാണെന്നും ദിദ് വെറും സാങ്കല്‍പ്പികമായ ഒരു പോസ്റ്റാണെന്നും ഇതിനാല്‍ പ്രസ്താവിച്ചുകൊള്ളുന്നു.
ഇനിയൊന്നേ ബാക്കിയുള്ളൂ... അറ്റകൈ പ്രയോഗം..
മറുപടിഇല്ലാതാക്കൂവിവാദം...
പക്ഷേ അതിപ്പോ ചില പടംവരക്കാരും ചാര്‍ലിമാരൂം ഹോള്‍സെയില്‍ എടുത്തേക്കണൂ
അതിനിടക്കു അന്വേഷണാത്മക ബ്ലോഗിങ്ങുമായി ചില വിരൂപികളും കമന്റ് മൊത്തം നേടുന്നു...
എത്ര തപ്പിയിട്ടും ഒരു വിവാദോം കിട്ടണില്യ...
അതിനു മാത്രമേ ഇപ്പോ ഡിമാന്റൊള്ളൂ താനും...
സഖാക്കളേ, എന്റെയൊരു വികൃതിമാത്രം, അല്ലാതെ ആരും ഇതൊരു വിവാദമാക്കല്ലേ, പ്ലീസ്..
അങ്ങനെ ഇന്നത്തെ പോസ്റ്റ് ഇതുകൊണ്ടോപ്പിച്ചു..
മറുപടിഇല്ലാതാക്കൂനാളെ ഇനി......?
ശരിയാ ഇനി നാളെ??
മറുപടിഇല്ലാതാക്കൂമറ്റുള്ളവരുടെ പോസ്റ്റിൽ വിവാദ കമന്റിട്ടാലും നമ്മുടേ പോസ്റ്റിലെ ചവിട്ടും, കുത്തും കൂട്ടിയെടുക്കാം.
ഇങ്ങനെയും പോസ്റ്റിടാം അല്ലേ നിഷാദ്?
മറുപടിഇല്ലാതാക്കൂകുറച്ചു കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതു തന്നെ.
: )
മറുപടിഇല്ലാതാക്കൂ