രാവിലെ ട്രെയിന്‍ പിടിക്കാനായി പടികള്‍ ഓടിയിറങ്ങുമ്പോള്‍ പടികളിന്മേല്‍ ഒരാള്‍ കിടക്കുന്നു, വഴിയില്‍ കിടക്കുന്നവര്‍ ഒരു സാധാരണ കാഴ്ചയാണെങ്കിലും ഇയ്യാള്‍ മ്മാത്രം എങ്ങിനെ ഇത്രേം പടികളിലായി കിടക്കുന്നു എന്നതാണെന്റെ നോട്ടത്തെ അങ്ങോട്ടേക്കെത്തിച്ചതെന്ന് തോന്നുന്നു.
നീളം പോരാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയുള്ള ഒരു കാക്കിപ്പാന്റ്, ബട്ടനുകള്‍ പൊട്ടിയ തുറന്നിട്ടീരിക്കുന്ന ഷര്‍ട്ട്. കൈത്തണ്ടയില്‍ കറുത്ത ചരട്. സമീപത്തായി പച്ചയും ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക് വള്ളിയില്‍ നെയ്തെടുത്ത സഞ്ചിയില്‍ ഭക്ഷണപാത്രം, ആ ചരടു കെട്ടിയ കൈ ശക്തമായി വിറക്കുന്നു. ഇവനൊക്കെ രാവിലെയേ പൂസായി വന്നു കിടന്നോളും, കഷ്ടം! മനസില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേയ്ക്കോടി.
ആപ്പീസിലെ പതിവുപണികളില്‍ ആ ദൃശ്യം മാഞ്ഞുപോയി. ഇനി വെറുതേ ഇരുന്നാലും...
വൈകീട്ട് ട്രെയിനിറങ്ങി ഒരു തിരക്കുമില്ലാതെ സാവധാനം നടത്ത് പടികളിലെത്തിയപ്പോഴാണതു കണ്ടത്, ദേ ആപുള്ളി അവിടെ തന്നെ കിടക്കണു. ശ്ശെടാ, ഇത്രേം നേരായിട്ടൊന്നു തിരിഞ്ഞൊന്നു കിടക്കാന്‍ പോലും പറ്റാത്ത അത്രേം പൂസ്സാവാന്‍ ഇയാള്‍ ഏതു ബ്രാന്റാണാവോ വീശിയത്?
അയാള്‍ കിടക്കുന്ന സൈഡിലൂടെ ഞാന്‍ പടി കയറാന്‍ തുടങ്ങി, അടുത്തെത്തി വെറുതേ ഒന്നു ശ്രദ്ധിച്ചപ്പോള്‍ എനിക്കൊരു സംശയം, ഏയ് ചുമ്മാ തോന്നിയതാവും, ഒന്നു കൂടെ അടുത്ത് ചെന്നു നോക്കി, സ്ഥാനം മറന്ന ഷര്‍ട്ട്‍ അനാവൃതമാക്കിയ വയറിലേയ്ക്കു നോക്കി, അവിടെ ശ്വാസോച്ഛാസത്തിന്റെ ലക്ഷണം പോലുമില്ല. ഞാനൊന്നു ഞെട്ടി. ആ നോട്ടത്തിലൊരു കാര്യം കൂടി കണ്ടു, തലക്കുപിന്നില്‍ ഉണങ്ങിപിടിച്ച ചോര... എപ്പോഴോ വിറയ്ക്കാന്‍ മറന്നു പോയ കൈ...
അപ്പോള്‍ ഞാന്‍ രാവിലെ കണ്ടത്? എനിക്കു ശേഷം ഇതിലൂടെ കടന്നു പോയ ആയിരങ്ങള്‍ കണ്ടത് അല്ല കാണാതിരുന്നത്???
അവിടെ ഈച്ചകളുടെ എണ്ണം പെരുകി വന്നു, ഞാന്‍ വീണ്ടും പടികയറാന്‍ തുടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ ആ പടിയില്‍ കിടക്കുന്ന രൂപമേയില്ലായിരുന്നു. പകരം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന എന്റെ വീട്ടുകാരുടെ ചിത്രമായിരുന്നു....
എന്തു കാണാനും കണ്ണിലേക്കാളുപരി സ്ക്രിപ്റ്റുകള്‍ ഉപയോഗിക്കുന്ന ലോകം...
മറുപടിഇല്ലാതാക്കൂഎന്തിനും മുന്‍ വിധികള്‍ മാത്രം....
മനസ്സില്‍ തോന്നിയ കുറച്ചക്ഷരങ്ങള്‍, വ്യാകരണവും അക്ഷരപിശാചുമൊക്കെയുണ്ടോന്നറിയില്യ. എന്തോ രണ്ടാമത് വായിക്കാന്‍ തോന്നണില്യ, വായിച്ചാല്‍ പിന്നെ പോസ്റ്റാന്‍ പറ്റില്യ.. കോണ്‍ഫിഡന്‍സ് ലെവല്‍ കൂടും...
Kollaamedo Kuttee
മറുപടിഇല്ലാതാക്കൂഓരോ വണ്ടിയും വലയും...എനിക്ക് സമയമില്ലെന്നേ...
മറുപടിഇല്ലാതാക്കൂഞെട്ടിപ്പിച്ചല്ലോ
മറുപടിഇല്ലാതാക്കൂവായിച്ചു...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
നമുക്കാര്‍ക്കും സമയമില്ല ഒന്നിനും...
മറുപടിഇല്ലാതാക്കൂപ്രിയേച്ചീ, എന്തിനാ ഞെട്ടിയത്? അത്രയ്ക്കു ഭീകരമായിപ്പോയോ?
മറുപടിഇല്ലാതാക്കൂനമുക്കെല്ലാവര്ക്കും സമയമുണ്ട് വാല്‍മീകി, പക്ഷേ അതു നമ്മുടെ സ്വന്തം കാര്യത്തിന് മാത്രം..
കുറിപ്പു വായിച്ചു, നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആയിരങ്ങള് കടന്നു പോയിട്ടും കാണാതെ നടിച്ചെന്നു പറയാവും നല്ലതു,
അത് ഒരു പരിതി വരെ നമ്മുടെ നിയമ പാലകരുടെയുൻ നിയമത്തിന്റെയും കുഴപ്പമാണു.
വായിച്ചു...ഞെട്ടി
മറുപടിഇല്ലാതാക്കൂനഗരജീവിതത്തിന്റെ മറ്റൊരു നേര്‍ച്ചിത്രം.. ഇത് കഥയോ ജീവിതമോ? പറയുക വയ്യ!
മറുപടിഇല്ലാതാക്കൂmannassilippozhum iichakal peruki varuunnathum nokki nilkunna oralude chithramanu...nannayi
മറുപടിഇല്ലാതാക്കൂ