വെള്ളിയാഴ്‌ച, മേയ് 04, 2007

നൊസ്റ്റാള്‍ജിക് വരികള്‍...ചിത്രങ്ങളിലൂടെ...

ഈ ചിത്രങ്ങള്‍ അല്ലെങ്കില്‍ ഈ വരികള്‍ എനിക്കു മുന്‍പെപ്പഴോ കിട്ടിയതാണ്.. പക്ഷേ ഇതിനിപ്പോഴും ഒരു പുതുമയുണ്ട്.. എപ്പോഴും വായിക്കാന്‍ തോന്നുന്ന... അതെ അതു തന്നെ... നൊസ്റ്റാള്‍ജിയ...

വാക്കു സായിപ്പിന്റേതാണേലും അതിനു പകരം വയ്ക്കാന്‍ ഒരു വാക്കു മലയാളത്തിന്റെ സ്വന്തം കൈരളി ചാനലിനുപോലും കിട്ടാത്തപ്പോള്‍ ഈ പാവം ഞാന്‍ എന്നാ ചെയ്യും?


ഈ സൃഷികളില്‍ ഒന്നു പോലും എന്റേതല്ല, പക്ഷേ കയ്യില്‍ കിട്ടിയ ഒരു മയില്പീലിതുണ്ട് പുസ്തകത്താളിലൊളിപ്പിക്കുന്നതുപോലെ ഞാനീ താളുകള്‍ക്കിടയില്‍ വയ്ക്കുകയാണ്... ഇടയ്ക്കീ താളുകള്‍ തുറക്കുമ്പോള്‍ മനസ്സില്‍ ഒരു പാട് മയില്‍പ്പീലികള്‍ വിരിയിക്കാനായ്...


ഈ ഹൃദയഹാരികളായ വരികള്‍ സൃഷ്ടിച്ച കലാകാരന്മാര്‍ക്കും ഇതിനു ചിത്രാവതാരം നല്‍കിയവരേയും മനസ്സില്‍ സ്മരിച്ചുകൊണ്ട്.....