വെള്ളിയാഴ്‌ച, ജൂൺ 05, 2015

ചന്ദ്രേട്ടൻ എവിടെയാ - സിനിമാ അഭിപ്രായം (നിരൂപിക്കാറായിട്ടില്ല!)

'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമ കണ്ടതിനു ശേഷമുള്ള തികച്ചും വ്യക്തി പരമായ അഭിപ്രായ പ്രകടനം. ഒരു വെള്ളിയാഴ്ച നട്ടുച്ചക്ക് കാലവസ്ഥ മൂലം (45 ഡിഗ്രി സെൽസ്യസ്) വീടിന്നകത്ത് ഒരു പണീം ചെയ്യാനില്ലാതിരിക്കുന്നതിന്റെ പരിണിത ഫലമെന്നും പറയാം.
------------------------------------

ഒരു രസകരമായ കുടുംബചിത്രം എന്നാണു സിനിമ പിടിച്ചവർ പറയുന്നത്, കണ്ട പ്രേക്ഷകർക്കത്റയ്ക്കങ്ങട് രസിചില്യാന്നാണ് എനിക്കു തോന്നണത്.
നല്ല ഒരു സന്ദേശവും രസകരമെന്നു തോന്നലുമുളവാക്കുന്ന കഥാതന്തുവിനെ നന്നായി വികസിപ്പിക്കാൻ കഴിയാതെ പോയതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. കൂടെ കേക്കിന്റെ മോളിലെ ഐസ് പോലെ മ്മടെ ദിലീപേട്ടന്റെ അഭിനയം കൂടിയായപ്പോ എല്ലാം പൂർത്തിയായി.
സിനിമ ഒരു വിധത്തിൽ അന്ധ വിശ്വ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശരി വയ്ക്കുകയും ചെയ്യുന്നു. സംവിധായകനെന്ന നിലയിൽ സിദ്ധാർഥ് ഭരതൻ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ആയിരം വർഷം മുൻപുള്ള കാഴ്ചകളും അഭിനയവുമെല്ലാം തികച്ചും ദയനീയം എന്നു തന്നെ പറയേണ്ടി വരും കൂട്ടത്തിൽ ദിലീപിന്റെ 'കൊഴുവും'.

അഭിനാതാക്കളിൽ നേരത്തെ പറഞ്ഞ പോലെ ജനപ്രിയൻ ശരിക്കും വേറുപ്പിച്ചു, മുകേഷിന്റെ സാധാരണ കഥാപാത്രം. സുരാജിന്റെ മിതത്വമാർന്ന രീതി നന്നായിട്ടുണ്ട്, അതിൽ എടുത്തു പറയേണ്ടത് സഹ മുറിയനായി അഭിനയച്ച വ്യക്തിയെ പറ്റിയാണ് (ക്ഷമിക്കണം, പേരറിയില്ല), പുള്ളിക്ക് നല്ല പ്രാധാന്യം കിട്ടിയിട്ടുണ്ട്; ആളതു കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്. പിന്നെ നമിത പ്രമോദിന്റെ സാധാരണ വേഷം, അധികം ബുദ്ധിമുട്ടേണ്ട വകുപ്പൊന്നും കണ്ടില്ല.
സിനിമയുടെ ഏറ്റവും പ്ലസ് എന്നു പറയാവുന്നതു അനുശ്രീയുടെ പ്രകടനമാണ്, തനിക്കു കിട്ടിയ വേഷം അതി മനോഹരവും മികച്ചതുമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കക്ഷി.
സാങ്കേതികതയെക്കുറിച്ച് പറയാനുള്ള വിവരമില്ലാത്തതു കൊണ്ട് (അഭിനയത്തെക്കുറിച്ച് ആർക്കു എന്തും പറയാലോ smile emoticon ) അവരെ വെറുതേ വിടുന്നു.
വേറെ ഒരു പണീമില്ലെങ്കിലോ അബദ്ധവശാൽ തിയ്യേറ്ററിൽ എത്തിപെട്ടാലോ കാണുവുന്ന സിനിമ, കുടുംബമായി വന്നവർക്കും അത്ര ഇഷ്ടപെട്ടതായിട്ട് തോന്നിയില്ല. ഇനി ഇഷ്ടപെട്ടോ ആവോ! ഇഷ്ടായാൽ നല്ലത്, ഒരു പാട് പേരുടെ അധ്വാനമല്ലേ ഒരു സിനിമ?
മതീല്ലേ? ഞാൻ നിർത്തീട്ടോ. മലയാളം നാലുവരി ടൈപ്പ് ചെയ്യുക എന്ന ദുരുദ്ദേശവും ഈ പാതകത്തിനു പുറകിലുണ്ടേ..