ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

നാലു വര്‍ഷങ്ങള്‍ ...


ഞാനീ താളില്‍ ഒരു വരി കുറിച്ചിട്ടു ഇന്നേക്ക് നാലു വര്‍ഷങ്ങളാകുന്നു..
ഫേസ് ബുക്കില്‍ എന്റെ മലയാളത്തിലുള്ള ഒരു കമന്റ് കണ്ട കൂട്ടുകാരന്‍ നീയെങ്ങനെയാ മലയാളം എഴുതുന്നതെന്ന് ചോദിച്ചപ്പോ മനസ്സ് കുറച്ചു പിറകിലോട്ടു പോയി. അവനോടു മറുപടിയൊന്നും പറയാതെ ഈ പേജ് തുറന്നു കൊടുത്തു. ആകാംക്ഷയോടെ അവന്റെ കണ്ണുകള്‍ ഞാന്‍ കുറിച്ച അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. ഈ ഇടവേള എന്നിലുണ്ടാക്കിയ മാറ്റങ്ങളെ ക്കുറിച്ച് ...


വിരല്‍ തുമ്പില്‍ ഇപ്പോഴും ഒരു തുള്ളി മലയാളം പുല്‍നാമ്പില്‍ നിന്നും കൊഴിയാന്‍ മടിക്കുന്ന മഞ്ഞുകണം പോലെ ഇനിയും ബാക്കി ഉണ്ടെന്ന  തിരിച്ചറിവ് ആശ്വാസകരം തന്നെ . 
അതിനുമപ്പുറം കമന്റുകളെ കാത്ത്തിരിക്കുന്നതിലും മേലെ ഓരോ പോസ്റ്റിനും ഒരു ആത്മാവ് ഉണ്ടെന്ന തോന്നല്‍. 
മൂന്ന് വര്‍ഷം തികയുന്ന പ്രവാസം പഠിപ്പിച്ച പാഠങ്ങള്‍ ..

ഇങ്ങനെ പലതുമെന്നെ ഇവിടേയ്ക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്നു .. ശ്രമം ഫലവത്താകുമോയെന്നു എനിക്ക് വിശ്വാസമില്ല, എങ്കിലും ഒന്ന്  ശ്രമിക്കാമെന്നു തോന്നുന്നു ...

ഈ മരുഭൂമിയിലെ മണലില്‍ ചൂണ്ടു വിരലാല്‍ ഒരിക്കല്‍ കൂടി ഹരിശ്രീ കുറിക്കുന്നു..

 വാക്കുകള്‍ ഒരു തേനരുവിയായി മനസ്സില്‍ നിന്ന് വിരല്‍ തുമ്പിലെക്കൊഴുകി ഇറങ്ങാന്‍ സ്വരസ്വതി ദേവി കടാക്ഷം കാംക്ഷിച്ചു കൊണ്ട്ട് തത്കാലം നിര്‍ത്തുന്നു..

ശുഭരാത്രി നേര്‍ന്നു കൊണ്ട്ട് ....