ചൊവ്വാഴ്ച, മേയ് 06, 2008

ഒരു വര്‍ഷത്തിനുശേഷം...

ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ പിന്നെയും കുത്തിക്കുറിക്കാന്‍ തുടങ്ങുന്നു.. ഇതിത്രേം വല്യ കാര്യായിട്ടു പറയാന്‍ ഇവന്‍ ആരുവാ എന്നാണല്ലേ? ആരുമല്ല, പക്ഷേ പല തവണ ക്രിയേറ്റ് പോസ്റ്റ് എന്നു ക്ലിക്കിയതിനു ശേഷം മാ‍നത്തേയ്ക്കു നോക്കിയിരിക്കും, പിന്നെ അടച്ചേച്ച് എഴുന്നേറ്റു പോകും...
ഞാനിങ്ങനെയായതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഈ ബൂലോഗത്തീലെ പുലികള്‍ക്കാണ്... തെളിച്ചു പറഞ്ഞാല്‍ കൊല്ലക്കടയില്‍ സുചി വിക്കാന്‍ ശ്രമിക്കുന്നവന്റെ ആവസ്ഥ.. അതന്നെ...

പക്ഷേ ഇപ്പൊ തോന്നുന്നു, എന്റെ ബ്ലോഗ്, ഇഷ്ടമുള്ളവന്‍ വായിക്കട്ടേ, വായിക്കാതിരിക്കട്ടെ, എനിക്കെന്തു ചേതം! അത്രന്നെ!

എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നുണ്ട്, നടക്കുമോ ആവോ! എഴുതാത്തപ്പോള്‍ ഒരു പാടുണ്ടെന്നു തോന്നും, എഴുതാന്നു വച്ചാലോ, തല കൊയ്ത്തു കഴിഞ്ഞ പാടം പോലെയാവും...

എന്നാലും ഇങ്ങനേലും രണ്ടു വരി എഴുതാന്‍ സാധിച്ചൂലോ..!

9 അഭിപ്രായങ്ങൾ:

  1. ഒരു വര്‍ഷത്തിനുശേഷം......

    മറുപടിഇല്ലാതാക്കൂ
  2. അങ്ങ്ട് എഴുതൂന്നേ, എന്താത്ര പേടിക്കാന്‍,

    മറുപടിഇല്ലാതാക്കൂ
  3. പക്ഷേ ഇപ്പൊ തോന്നുന്നു, എന്റെ ബ്ലോഗ്, ഇഷ്ടമുള്ളവന്‍ വായിക്കട്ടേ, വായിക്കാതിരിക്കട്ടെ, എനിക്കെന്തു ചേതം! അത്രന്നെ!....

    അല്ല പിന്നെ... അങ്ങനെയല്ലങ്കില്‍ നെറ്റില്‍ തന്നെ കേറാന്‍ പേടിയാവില്ലേ.....അത്രക്കല്ലേ ഇവിടെ പൂലികള്..(ഇത് സത്യാ ട്ടോ)

    മറുപടിഇല്ലാതാക്കൂ
  4. യെന്തര് വരട്ട്..എഴ്തണ്ണാ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പേടിക്കാതെ അങ്ങെഴുതെന്നേ...വായിക്കാന്‍ സൌകര്യം ഉള്ളവര്‍ വായിക്കട്ടേ..

    മറുപടിഇല്ലാതാക്കൂ
  6. നിസ്സേ
    ഒരു വര്‍ഷത്തിനു ശേഷമെങ്കിലും ഒരു സ്റ്റാര്‍ട്ട്‌ കിട്ടിയല്ലോ, അതു തന്നെ വലിയ കാര്യം.

    പിന്നെ ഒരു ഓഫ്‌ ടോപ്പിക്ക്‌: എന്നോടെന്താ ഒരു പിണക്കം. രണ്ട് ബ്ലോഗ്‌ ഞാന്‍ നടത്തുന്നുണ്ട്. ഒന്നു പോലും നിസ്സിന്റെ ലിസ്റ്റില്‍ കാണുന്നില്ല്ല്ലല്ലോ. പത്രമാധ്യമത്തിലും, ദൃശ്യമാധ്യമത്തിലും കാണാത്ത അല്ലെങ്കില്‍ കാണിക്കാത്ത കാര്യങ്ങള്‍ അതില്‍ ഉള്ളതുകൊണ്ടാണോ?

    സര്‍ക്കാര്‍ കാര്യം
    ഉപഭോക്താവ്‌

    മറുപടിഇല്ലാതാക്കൂ
  7. നന്ദി സഖാക്കളേ...

    പിന്നെ അങ്കിളിന്റെ ബ്ലോഗ് എന്താ അവിടെ കാണാത്തേന്ന് എനിക്ക് അറിഞ്ഞൂടാ, കാരണം ഞാന്‍ ബ്ലോഗ് തുടങ്ങിയ സമയത്ത് നമ്മടെ ബൂലോഗപുലികളുടെ ബ്ലോഗുകളില്‍ കയറിയപ്പോല്‍ കിട്ടിയ ഒര്‍ ബ്ലോഗ് റോള്‍ ആണത്. പിന്മൊഴിയും പിന്നെ റീഡറുമൊന്നുമറിയാതിരുന്ന സമയത്ത് അതായിരുന്നു വായനയുടെ ചൂണ്ടുപലക.. ഇപ്പോ അധികം ശ്രദ്ധിക്കാറില്യ... മാത്രല്ല അതില്ലേക്കെങ്ങനെ വേറെ ബ്ലോഗുകള്‍ കൂട്ടിച്ചേര്‍ക്കും എന്നും അറിഞ്ഞുകൂടാ... ക്ഷമിക്കൂ...

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...