ബുധനാഴ്‌ച, ജൂൺ 18, 2008

ഇന്ത്യ - കൊലപാതകങ്ങളുടെ തലസ്ഥാനം

ഇതാ ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കഭിമാനിക്കാനായി ഒരു വിവരം കൂടി....

നാഷണല്‍ കുറ്റകൃത്യ ബ്യൂറോയുടെ കണക്കു പ്രകാരം 2006 ല്‍ ഇന്ത്യയില്‍ 32,719 പേര്‍ കൊല്ലപ്പെട്ടു. അതായത് ഓരേ മണിക്കൂറിലും മൂന്നു പേര്‍ വീതം. പിന്നെ സന്തോഷമുള്ള കാര്യമെന്താന്നു വച്ചാ വേറെ ഐറ്റങ്ങളിലൊക്കെ നമ്മള്‍ പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം ഒന്നാമതെത്തിയിരിക്കുന്നു.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാള്‍ ഭരണയന്ത്രം തിരിക്കുന്ന സമ്പൂര്‍ണ്ണ ‘ജനാധിപത്യ‘ രാജ്യത്തിനഭിമാനിക്കാന്‍ ഇനിയെന്തു വേണം. താമസിയാതെ AIDS ന്റെ കാര്യത്തിലും നമ്മള്‍ ഒന്നാമതെത്തും എന്നു കേള്‍ക്കുന്നു. രാജ്യം പുരോഗമിക്കട്ടെ!

കൊലപാതകത്തിന്റെ 33 ശതമാനവും നമ്മുടെ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ പങ്കിട്ടെടുക്കുന്നു.

2006 ല്‍ ഇത്രയുമായിരുന്നു കണക്കെങ്കില്‍ ഇപ്പോല്‍ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഇതിനൊരറുതിയും വരാന്‍ പോകുന്നില്ല, കാരണം മണിപവറും മസില്‍ പവറും കൂടാതെ അധികാരത്തിന്റെ ചെങ്കോലും കിരീടവും കയ്യാളുന്ന തിരുവാക്കിന് എതിര്‍വാക്കില്ലാത്ത അഭിനവ ചക്രവര്‍ത്തിമാര്‍ക്കും അവരുടെ കയ്യാളുകള്‍ക്കും ഇത് വെറുമൊരു വിനോദം മാത്രം.

വിലകൊടുത്തു വാങ്ങിയ സാക്ഷികളും ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്മാരും അവര്‍ക്കു പിന്നില്‍ അണി നിരക്കുമ്പോള്‍ ആരെ പേടിക്കാന്‍? ഇന്ന് പല സിനിമകളിലേയും ഫാഷനുകള്‍ മാത്രമല്ല, മറ്റു പലതും അനുകരിക്കപ്പെടുകയാണ്.

ഇതിനിടയില്‍ സ്വന്തം മാനം രക്ഷിക്കുന്നതിനിടയിലോ, സ്വന്തം അമ്മ പെങ്ങന്മാരെ നശിപ്പിക്കാന്‍ വരുന്നവരെ എതിര്‍ക്കുന്നതിനിടയില്‍ പറ്റുന്ന കൈത്തെറ്റിനിടയില്‍ കൊലപാതകിയാകുന്നവര്‍ക്കായി ജീവപര്യന്തങ്ങളും തൂക്കുമരവും കാത്തിരിക്കുന്നു. അവര്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്താനും പത്രസമ്മേളനം നടത്താനും ആരിരിക്കുന്നു? അല്ലേല്‍ തന്നെ എന്തു കാര്യം? പത്തു പുത്തനില്ലാത്തവന്‍ പുറത്തായാലും അകത്തായാലും ഒന്നു തന്നെ.

ഒരുത്തനെ വണ്ടിയിടിച്ചു കൊന്നു കളഞ്ഞിട്ട്, എത്ര സാക്ഷിക്കു വില പറഞ്ഞിട്ടും ചെയ്തതു കുറ്റമാണെന്നു കോടതി വിധിച്ചപ്പോള്‍ സാധാരണക്കാരനായ ഓരോ മലയാളിയും വിചാരിച്ചു, ഇപ്പോഴുമിവിടെ നിയമങ്ങളുണ്ട്, എത്ര വലിയവനായാലും ശിക്ഷയനുഭവിച്ചേ മതിയാകൂ. പക്ഷേ...

ശിക്ഷിക്കപ്പെട്ട പ്രതിയെ ഒരു ഹോട്ടലില്‍ ഒരു സ്ത്രീയോടൊപ്പം കാണാന്‍ കഴിഞ്ഞു എന്നറിയുമ്പോള്‍ നമ്മള്‍ പിന്നെയും പിന്നെയും മനസ്സിലാക്കുന്നു...

ഇതാണു ലോകം! പണമില്ലാത്തവന്‍ പിണം എന്നല്ല പണമുണ്ടേല്‍ ആര്‍ക്കും ആരേയും പിണമാക്കാം..

----------------------------------------
റിഡിഫ്.കോമിലെ വാര്‍ത്ത കണ്ടപ്പോള്‍ രണ്ടു വരി എഴുതണം എന്നേ വിചാരിച്ചുള്ളൂ. പക്ഷേ..
ഇതൊന്നും ആലോചിക്കാന്‍ പാടില്യ, ആലോചിച്ചാല്‍ ഒരു പിടീം ഉണ്ടാവില്ല എന്നറിയാം. എന്നാലും അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്‍ ചെയ്യുന്നതു പോലെ കുളിമുറിയിലെങ്കിലും നിന്ന് മുദ്രാവാക്യം വിളിക്കേണ്ടി വരുന്ന സിസഹായത, അഥവാ ഭീരുത്വം..

-------------
കടപ്പാട്: REDIFF.COM

9 അഭിപ്രായങ്ങൾ:

 1. റിഡിഫ്.കോമിലെ വാര്‍ത്ത കണ്ടപ്പോള്‍ രണ്ടു വരി എഴുതണം എന്നേ വിചാരിച്ചുള്ളൂ. പക്ഷേ..
  ഇതൊന്നും ആലോചിക്കാന്‍ പാടില്യ, ആലോചിച്ചാല്‍ ഒരു പിടീം ഉണ്ടാവില്ല എന്നറിയാം. എന്നാലും അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്‍ ചെയ്യുന്നതു പോലെ കുളിമുറിയിലെങ്കിലും നിന്ന് മുദ്രാവാക്യം വിളിക്കേണ്ടി വരുന്ന സിസഹായത, അഥവാ ഭീരുത്വം..

  മറുപടിഇല്ലാതാക്കൂ
 2. നന്ദി! ഇതെഴുതിയതിനു നന്ദി!
  ഇന്ന്ത്തെ നാടിന്റെ "പുരോഗതി" സാധാരണക്കാരന്റേയും, പാവങ്ങളുടേയും "അധോഗതി" ആണു.

  ഇപ്പോൾ "ധനം കൂന്നുകൂട്ടാനുള്ള യുദ്ധം" നടക്കുകയല്ലേ? കുടിച്ച മുലപ്പാലിനു പോലും നന്ദി കാണിക്കാത്ത ദുഷ്ടന്മാരുടെ ഭരണവും, അവരെപ്പോലെതന്നെ അധമന്മാരായ ഉദ്യോഗസ്തന്മാരുമായാൽ അഭിനവ കംസനു, കീചകനും, രാവണനും എല്ലാം നമുക്കു നമ്മുടെ കണുമുൻപിൽ കാണാം!

  മറുപടിഇല്ലാതാക്കൂ
 3. "ഇതിനിടയില്‍ സ്വന്തം മാനം രക്ഷിക്കുന്നതിനിടയിലോ, സ്വന്തം അമ്മ പെങ്ങന്മാരെ നശിപ്പിക്കാന്‍ വരുന്നവരെ എതിര്‍ക്കുന്നതിനിടയില്‍ പറ്റുന്ന കൈത്തെറ്റിനിടയില്‍ കൊലപാതകിയാകുന്നവര്‍ക്കായി ജീവപര്യന്തങ്ങളും തൂക്കുമരവും കാത്തിരിക്കുന്നു"

  ഈ വാചകം തെറ്റാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളല്ലാത്ത കുറ്റങ്ങള്‍ക്കല്ലാതെ ഇന്ത്യയില്‍ വധശിക്ഷ നല്‍കുന്നില്ല.മകളെ ബലാത്സംഗം ചെയ്ത് കൊന്നയാളെ തലയ്ക്കടിച്ചു കൊന്ന പിതാവിനെ കോടതി വെറുതെ വിട്ട വാര്‍ത്ത നാലഞ്ചുകൊല്ലം മുന്‍പ് പത്രത്തില്‍ വായിച്ചിരുന്നു.

  പക്ഷെ , നിയമത്തിന് വിലയില്ലതാകുന്ന ഇന്നത്തെ അവസ്ഥ തീര്‍ത്തും അപലനീയമാണ്.

  മറുപടിഇല്ലാതാക്കൂ
 4. അപകടം (The Accident )
  കവിത ]

  നാല്‌ മാണിക്ക്‌
  കോളേജ്‌ കഴിഞ്ഞ്‌ വരുമ്പോള്‍
  പതിവിലും
  വിപരീതമായി ബസ്‌റ്റാന്‍ഡില്‍
  ഒരു അാള്‍ക്കൂട്ടം
  മറ്റുളളവരുടെ shoulder -ല്‍
  കൈ വച്ച്‌ പൊന്തിയും താണും
  അവരോട്‌ തി്‌ക്കിതിരക്കയും
  മനസില്‍
  ഹെ എന്തിന്‌ വെറുതെ
  അല്ലെങ്കില്‍
  എന്തിന്‌ വെറുതെ മുന്നോട്ട്‌ നീങ്ങണം
  അതുമെല്ലങ്കില്‍
  ഞാനെന്തിന്‌ നോക്കുന്നു
  അതോന്നും
  വേണ്ടഎന്തിന്‌
  വെറുതെ പൊല്ലാപ്പിന്‌ പോകണം
  വീട്ടില്‍
  ടി വിക്ക്‌ മുന്നില്‍
  ഒരു കെയ്യില്‍ റിമോര്‍ട്ടും
  മറ്റെ കൈയില്‍ പ്ലയ്‌റ്റും ചോറുമായി
  ചാനലുകള്‍ മാറി മാറി
  വീട്ടില്‍
  land phone- നെ എടുക്കാന്‍
  നില വിളിച്ചപ്പോള്‍
  പെട്ടെന്ന്‌ നിശബ്ദ്‌ദത
  വീട്ടില്‍ അടക്കി പിടിച്ച കരച്ചില്‍
  അകത്ത്‌ നിന്ന്‌
  അടക്കി പിടിച്ച കരച്ചില്‍
  പൊട്ടികരച്ചിലായി മാറി
  സംഭവിച്ചിരിക്കുന്നു
  അത്‌ തന്നെ
  സംഭവിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. അപകടം (The Accident )
  കവിത ]

  നാല്‌ മാണിക്ക്‌
  കോളേജ്‌ കഴിഞ്ഞ്‌ വരുമ്പോള്‍
  പതിവിലും
  വിപരീതമായി ബസ്‌റ്റാന്‍ഡില്‍
  ഒരു അാള്‍ക്കൂട്ടം
  മറ്റുളളവരുടെ shoulder -ല്‍
  കൈ വച്ച്‌ പൊന്തിയും താണും
  അവരോട്‌ തി്‌ക്കിതിരക്കയും
  മനസില്‍
  ഹെ എന്തിന്‌ വെറുതെ
  അല്ലെങ്കില്‍
  എന്തിന്‌ വെറുതെ മുന്നോട്ട്‌ നീങ്ങണം
  അതുമെല്ലങ്കില്‍
  ഞാനെന്തിന്‌ നോക്കുന്നു
  അതോന്നും
  വേണ്ടഎന്തിന്‌
  വെറുതെ പൊല്ലാപ്പിന്‌ പോകണം
  വീട്ടില്‍
  ടി വിക്ക്‌ മുന്നില്‍
  ഒരു കെയ്യില്‍ റിമോര്‍ട്ടും
  മറ്റെ കൈയില്‍ പ്ലയ്‌റ്റും ചോറുമായി
  ചാനലുകള്‍ മാറി മാറി
  വീട്ടില്‍
  land phone- നെ എടുക്കാന്‍
  നില വിളിച്ചപ്പോള്‍
  പെട്ടെന്ന്‌ നിശബ്ദ്‌ദത
  വീട്ടില്‍ അടക്കി പിടിച്ച കരച്ചില്‍
  അകത്ത്‌ നിന്ന്‌
  അടക്കി പിടിച്ച കരച്ചില്‍
  പൊട്ടികരച്ചിലായി മാറി
  സംഭവിച്ചിരിക്കുന്നു
  അത്‌ തന്നെ
  സംഭവിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ ദേശാഭിമാനി, ഇതു പോലെ ചിന്തിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ആളുകളുണ്ട്, പക്ഷേ ചിന്തിക്കാനല്ലാതെ നമുക്കൊന്നിനുമാവില്യ, പല ചങ്ങലകളാല്‍ ബന്ധിതരാണ് നാമോരോരുത്തരും, ഇനി ആ ചങ്ങല പൊട്ടിച്ചാലോ ഒരു ശവം കൂടി, തെളിയിക്കപ്പെടാന്‍ കഴിയാത്ത കൊലപാതകങ്ങളുടെ എണ്ണം ഒന്നു കൂടി കൂടും. അത്ര തന്നെ.
  പിന്നെ ഇങ്ങനെ വല്ലപ്പോഴും എഴുതുമ്പോല്‍ അത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നൊരാശ്വാസം.

  ഡോണ്‍, അതങ്ങിനെ ആധികാരികമായി പറഞ്ഞതല്ല, പറഞ്ഞു പോയതാണ്. നന്ദി.

  യൂനുസ്, നന്നായിരിക്കുന്നു. എവിടേയും എപ്പോഴും ആര്‍ക്കും സംഭവിക്കാവുന്നത്...

  ഇവിടെ വനതിനു നന്ദി....

  മറുപടിഇല്ലാതാക്കൂ
 7. ക്ഷമിക്കണം... നമുക്കു ചുറ്റും പൈസയും സ്വാധീനവും ഉപയോഗിച്ചു പലതും ചെയ്യുന്ന ആള്കാരുണ്ടാകും. എന്നാല്‍ കാശും അധികാരവും ദുര്‍വിനിയോഗം ചെയ്യുന്നത് അര്ഹതയില്ലാത്തതുകൊണ്ടാണ്. കാശുണ്ടാകുന്നതുകൊണ്ട് മാത്രം ഒരാള്‍ സമൂഹത്തില്‍ വില്ലന്‍ ആകുന്നില്ല. ഇതൊരു ideal case ആയിരിക്കാം. എന്നാല്‍ ശരിയായ വിദ്ധ്യാഭ്യാസവും നമ്മളെ പറ്റി ഉള്ള അറിവും ഇതിനെല്ലാം ഒരു പരിധി വരെ ഉത്തരം ആയിരിക്കും. നമുക്കു സ്വയവും നമ്മുടെ വരും തലമുറയേയും അതിലേക്കു നയിക്കാം.

  മറുപടിഇല്ലാതാക്കൂ
 8. എങ്ങിനെ കൊലപാതകങ്ങളുടെ എണ്ണം കൂടാതിരി‍ക്കും? അഛന്‍ മകനെ കൊല്ലുന്നു, മകന്‍ അമ്മയെ കൊല്ലുന്നു, 500 രൂപക്കും മൊബൈല്‍ ഫോണിനും വേണ്ടി സുഹൃത്തിനെ കൊല്ലുന്നു. കൂടുതല്‍ സങ്കടകരം,ഇതില്‍ പലതിലും ഈ കുറ്റം ചെയ്യുന്നവരുടെ പ്രായം 19 ഉം 20-22 വയസ്സുമൊക്കെയാണ്.

  മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...