ബുധനാഴ്‌ച, ഡിസംബർ 06, 2006

ശ്ശോ! കഷ്ടമായിപ്പോയി!

സാര്‍, ആ പ്രോജക്റ്റ് നമുക്ക് കിട്ടിയില്യ, എന്താ സംഭവിച്ചതെന്നറിയില്യ... എന്താ ശശികലേ ഇതു? ഇത്ര ഉത്തരവാദിത്ത്വമുള്ള നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്താ ചെയ്യാ? .മേലില്‍ ആവര്‍ത്തിക്കരുത്...മ്



ഇന്റര്‍കോമെടുത്ത് കുത്തി... സരിതേ താനവിടെ എന്തെടുക്കുവാ? കുറേ നേരമായല്ലോ ആ മെയിലുകള്‍ക്കെല്ലാം മറുപടി അയയ്ക്കാന്‍ പറഞ്ഞിട്ട്? എന്തായി? എന്റെ ഡ്രൈവറോടൊന്നു വരാന്‍ പറയൂ...


ആ ശശീ, ബെന്‍സിനെന്താ പറ്റീന്ന് പറഞ്ഞത്? ഉടനെ കൊണ്ടുപോയി ശരിയാക്കണം കേട്ടോ? തത്ക്കാലം ആ സ്കോഡ മതി ഇന്ന്.


സരിതേ നാളെയല്ലേ യു എസിലെ ക്ലൈന്റ്സ് എത്തുന്നത്? എല്ലാം റെഡിയല്ലേ? ആ എച്ച് ആര്‍ മാനേജരോടൊന്നു വരാന്‍ പറയൂ...


ആ മി. ദീപക്, കൊച്ചിയിലേയ്ക്ക് ഒരു 500 പേരെ വേണമെന്നു പറഞ്ഞിട്ടെന്തായി?? വേണ്ട എനിക്കൊന്നും കേള്‍ക്കണ്ട! പുതിയ പ്രോജക്റ്റിന് ആളെ തികയില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ? ഏതു കമ്പനിയുടേതിനേക്കാളും നല്ല ഓഫര്‍ കൊടുക്കൂ...ഓകെ


ഫോണ്‍ ബെല്‍....യാ...അതേ, ഇല്യ.. സോറി മേനോന്‍, ഇനിക്കു വരാന്‍ കഴിയാത്തതില്‍ വളരേ ഖേദമുണ്ട്, പക്ഷേ ഈ തിരക്ക്... അടുത്ത തവണയാവട്ടെ.മാത്രമല്ല ഒരു വേള്‍ഡ് ടൂര്‍ കഴിഞ്ഞതല്ലേയുള്ളൂ....നിങ്ങള്‍ പോയി വരൂ....


ഫോണുകള്‍......മെയിലുകള്‍..തിരക്ക്....പിന്നേം പിന്നേം ഈ നശിച്ച തിരക്ക്....ഈ തിരക്കൊന്നു തീര്‍ന്നെങ്കില്‍....


ആരോ തോളില്‍ തട്ടുന്നതു പോലെ...


ഹെയ് ആരാണീ തിരക്കിന്റെയിടയില്‍ പിന്നില്‍ നിന്ന് ശല്യപ്പെടുത്തുന്നത്? മുഴുത്ത ഒരു ചീത്തയുമായി പിറകിലോട്ട് തിരിഞ്ഞു...
യ്യോ! ഇതു സുരേഷ് അല്ലേ..എന്റെ പഴയ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്...


[ഇത്രയും മലയാളത്തില്‍ പറഞ്ഞ സ്ഥിതിയ്ക്ക് സുരേഷിന്റെ മറുപടിയും മലയാളത്തില്‍...]നിങ്ങളെന്താ ഈ കാട്ടുന്നത്, എന്തു ധൈര്യത്തിലാണ് നിങ്ങള്‍ സിസ്റ്റത്തിനു മുന്‍പിലിരുന്നുറങ്ങുന്നത്?? എത്ര നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു... ഇങ്ങിനെയാണെങ്കില്‍ വേറെ പണി അന്വേഷിക്കുന്നതായിരിക്കും നല്ലത്...ഡയലോഗുകള്‍ തുടരുകയായിരുന്നു...$%^$%^$&^$#%^#^.....


അപ്പോള്‍ എന്റെ തിരക്ക്....ഞാന്‍ എവിടെ...ബോധത്തിന്റെ വോള്‍ട്ടേജ് ലെവല്‍ പതുക്കെ കൂടി വരികയായിരുന്നു....അടുക്കള സാധനങ്ങളുടെ ഗുണ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്ന മദാമ്മയുടെ ചാറ്റ് വിന്റോയില്‍ കുറേ ഹലോ..പൂയ് എന്നൊക്കെ...


ഞാന്‍ കണ്ണു തിരുമിക്കൊണ്ട് മോണിറ്ററിന്റെ മൂലയിലോട്ടു നോക്കി... രാവിലെ നാലുമണി...ഹോ വെളുപ്പിനെയാണല്ലോ! ദൈവമേ വെളുപ്പിനേ കണ്ട സ്വപ്നം ഫലിക്കുമെന്നാ....
മദാമ്മയോടു സോറി പറയുമ്പോഴും പെട്ടെന്നു തീര്‍ന്ന തിരക്കായിരുന്നു മനസ്സില്‍.. അവനു വന്ന് വിളിക്കാന്‍ കണ്ട നേരം... ശ്ശൊ! കഷ്ടമായിപ്പോയി....

16 അഭിപ്രായങ്ങൾ:

  1. കാലത്തേ ഒരു പരീക്ഷണം..ഒരു സ്വപ്നം... എന്റെ ബൂലോഗ മാതാവേ കാത്തോണേ...
    യ്യോ! എന്നാ ടെന്‍ഷനാന്നോ!...ഞാന്‍ ഓടേണ്ടി വരുമോ?

    മറുപടിഇല്ലാതാക്കൂ
  2. പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ഞാനൊരു
    സീയിയോ ആയിന്നു മാറി :)

    മറുപടിഇല്ലാതാക്കൂ
  3. സുകുമാരാ, പുത്രാ... ഗൊച്ചു ഗള്ളാ :-)

    മറുപടിഇല്ലാതാക്കൂ
  4. സ്വപ്നം സ്വപ്നം സര്‍വത്ര
    തുള്ളിയും സത്യമില്ലത്രെ

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. ഫോട്ടോ കിടിലന്‍. ഫോട്ടോയില്‍ പക്ഷെ ഈ ഊശാന്‍താടി കാണാനില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  6. ശ്ശൊ! കഷ്ടമായിപ്പോയി....പടം സ്വയം എടുത്തെയാണൊ?..മുഖത്തെ കീ ബോര്‍ഡിന്റെ പാട് ശരിക്കും പതിഞ്ഞിരിക്കുന്നു!കലക്കി.

    മറുപടിഇല്ലാതാക്കൂ
  7. ഫോട്ടോ വെച്ച് കഥയെഴുതിയതാണോ കഥയെഴുതിയിട്ടു കിട്ടിയ ഫോട്ടൊയാണോ
    എന്താ‍യാലും സ്വപ്നത്തിലെങ്കിലും ഒരു സി‌ഇഒ ആയല്ലോ

    മറുപടിഇല്ലാതാക്കൂ
  8. Sukumaraputhra,

    Kollallo Swapnam.... atipoli...

    Oo To: Mozhi illaathathukontanu manglishil ezhuthiyathu..

    Raavanan

    മറുപടിഇല്ലാതാക്കൂ
  9. സ്വപ്നം എന്നെങ്കിലും ഫലിക്കട്ടെ എന്നാശംസിക്കുന്നു. അപ്പോ എന്റെ ഫോണ്‍ വന്നാല്‍ തിരക്കിലാണെന്ന് സെക്രട്ടറിയെക്കൊണ്ട് പറയിക്കരുതേ :)

    മറുപടിഇല്ലാതാക്കൂ
  10. പടം കൊള്ളാം. എനിക്കു തോന്നി പടം കണ്ടിട് കദ എഴുതിയതു പോലെ.

    മറുപടിഇല്ലാതാക്കൂ
  11. ഈ ഫോട്ടോ പണ്ട്‌ ഏതോ മെയിലില്‍ കണ്ടിട്ടുണ്ട്‌.. എന്തായാലും അത്‌ വച്ച്‌ എഴുതിപ്പിടിപ്പിച്ചത്‌ നന്നായിട്ടുണ്ട്‌.. :-)

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ ബൂലോഗ വാസികളേ....
    കമന്റിയതിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കട്ടെ...
    പിന്നെ ബൂലോക മാതാവാണേ ഇത് എഴുതിയതിനു ശേഷം ഞാന്‍ ഗൂഗ്ഗിളില്‍ തപ്പിയെടുത്ത പടമാണ് ..എന്നെ വിശ്വസിക്കൂ..പ്ലീസ്...

    മറുപടിഇല്ലാതാക്കൂ
  13. സുകുമാരപുത്രാ..

    സംഭവം നന്നായി , ഒരു ചെറിയ വിമര്‍ശനം:

    വിവരണം ഒന്നുക്കൂടെ ഒതുക്കിയാല്‍ വായനസുഖം ഒന്നുകൂടെ കിട്ടില്ലേന്നൊരു , സംശ്യം , ഒരു വെറും സംശയം

    ഞാന്‍ ഓടി ഓടെടാ ഓട്ടം , പിന്നാലെ വരല്ലേ!!

    മറുപടിഇല്ലാതാക്കൂ
  14. ഹാവൂ! അങ്ങിനെ പിന്നെയും മലയാളം കിട്ടി..
    പുതിയ ആപ്പീസില്‍ വന്നിട്ട് ഒന്നും എഴുതാന്‍ പറ്റാതെ ഞാന്‍ വിര്‍പ്പുമുട്ടി തട്ടിപ്പോകും എന്ന് വിചാരിച്ചപ്പോഴാ ഒന്നുകൂടി ശ്രമിക്കാന്‍ തോന്നിയത്..

    എന്നാലും കുറച്ച് ദിവസം ഞാന്‍ ഇല്യാത്തോണ്ട് പ്രശ്നങ്ങളൊന്നും ഇല്യാലോ അല്ലേ?

    ഇന്ന് മുതല്‍ ഇനി തിരോന്തപുരത്തുനിന്നാണേ...

    മറുപടിഇല്ലാതാക്കൂ
  15. ജനം ദിന്‍ മുബാരക്.
    ഈ താടി നീണ്ട് വളര്‍ന്ന് നരച്ച് റോഡില് മുട്ടണ പ്രായത്തിലും ജിലേബി തിന്നാനുള്ള യോഗമുണ്ടാവട്ടെ

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...