ബുധനാഴ്‌ച, ജൂലൈ 09, 2008

ഫ്രഞ്ച് അഡിക്ഷന്‍...

എന്നാലും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോടീ, ഞാന്‍ എന്റെ ജീവനായി കൊണ്ടുനടന്നതല്ലേ, അവനെ ഞാന്‍ കൊല്ലും, ഞാനും ചാകും, എല്ലാം നശിച്ചില്ല്ലേ..... ചതിയന്‍ വഞ്ചകന്‍ (ബാക്ഗ്രൌണ്ടില്‍ കരച്ചില്‍, പക്ഷേ നെഞ്ചത്തടിയില്ല..)


ആരാ കരയണേന്നല്ലേ? കരയുന്ന സ്ത്രീരത്നത്തിന്റെ പേര് ലാലി(കഥ ഒറിജിനലാണേലും പേരു മാറ്റി, എനിക്കെന്റെ തടി നോക്കണ്ടേ?). ഇപ്പറഞ്ഞ വനിതാരത്നമാണ് മ്മടെ കഥയിലെ നായിക. വിദ്യ അഭ്യാസ യോഗ്യത പറഞ്ഞാല്‍ എഞ്ചിനീ‍യര്‍, ഒരു പ്രശസ്ത ഐടി കമ്പനിയില്‍ ജോലിക്കു കയറിയിട്ട് എതാണ്ടൊരു 6-8 മാസം. കാണാന്‍ വല്യ തെറ്റില്യ,


ഇനി ശകലം ഫ്ലാഷ് ബാക്ക്, അയ്യോ നിങ്ങളെങ്ങോട്ടാ പോണേ, ഒരാറുമാസം മതീന്നേ..

കോഴിക്കോട്ടുകാരിയായതോണ്ടാണോ എന്തോ കോഴിയോടാണ് ഏറ്റവും വല്യ പ്രിയം। തെറ്റിദ്ധരിക്കല്ലേ സഖാക്കളേ, വെച്ച കോഴിയോടാണേ! പിന്നെ ഇംഗ്ലീ‍ഷ് പാട്ടുകള്‍. ഏറ്റവും വെറുപ്പ് പ്രേമം. ഇത്രേം ചീപ്പ് പരിപാടി വേറെയില്യത്രേ, സമയം കിട്ടുമ്പോഴൊക്കെ സഹമുറിയത്തിമാരെ ഉപദേശിച്ചുക്കൊണ്ടേയിരിക്കും. മക്കളേ നിങ്ങള്‍ വെറുതേ ഓരോരുത്തരുടെ വാക്കു കേട്ടു വഴിയാധാരമാകരുതേ എന്ന്.


അതൊക്കെ പോട്ടെ, നമുക്കു വിഷയത്തിലേയ്ക് വരാം. ഇങ്ങനെ ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കേ, ഒരു ദിവസം അവള്‍ കൂട്ടുകാര്‍കളോടു പറഞ്ഞു. എടീ എന്റെ ആപ്പീ‍സില്‍ ശങ്കര്‍ എന്നൊരു പയ്യന്നുണ്ട്. മറ്റുള്ള അലവലാതി ആമ്പിള്ളേരെപോലെയൊന്നുമല്ല്ല, നല്ല കിടിലന്‍ സ്വഭാവം.


ദിവസങ്ങള്‍ കടന്നു പോയി, ലാലി ഇപ്പോ പറയുന്ന വാചകങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ശങ്കറിലായിരിക്കും. അവന് ഇംഗ്ലീഷ് പാട്ടെന്നു പറഞ്ഞാ പ്രാന്താ, പിന്നെ എന്തും ബ്രാന്‍ഡഡേ ഉപയോഗിക്കൂ, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലീന്നേ ശാപ്പാടടിക്കൂ, സഹമുറിയത്തിമാര്‍ മുറുമുറുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഏയ് ഞങ്ങള്‍ നല്ല ഫ്രണ്ട്സാ....


ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന അവള്‍ പ്രഖ്യാപിച്ചു, ഈ കാബിനു വരുന്നത് എന്തു നഷ്റ്റാ, ആകെ ഇച്ചിരി ദൂരം വരുന്നതിന് 2000 രൂ‍ഫാ, എന്നെ ശങ്കര്‍ കൊണ്ടു വന്നാക്കാം എന്നു പറഞ്ഞിട്ടുണ്ട്. (ഇത്രേം സ്നേഹമുള്ള ഒരു ഫ്രണ്ട് നിങ്ങക്കുണ്ടോടീ എന്നു മനസിലും പറഞ്ഞു).


അങ്ങിനെ ലാലിക്കുട്ടി വര‍വും പോക്കും ബൈക്കിലായി, ലാഭിച്ച രണ്ടായിരത്തിനു പകരമായി 250 രൂ‍പയുടെ സാല്‍വാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നവള്‍ ആയിരങ്ങളുടെ ജീന്‍സീലേയ്ക്കും ടോപ്പിലേയ്ക്ക്കും കുടിയേറി. മണിക്കൂറുകള്‍ കണ്ണാടിക്കു മുന്നില്‍ ചിലവഴിച്ചു. രാത്രി 12 നു ജോലി കഴിഞ്ഞെത്തിയാല്‍ ഉറക്കമില്ലാതെ മൊബലിന്റെ ചേവി കടിച്ചു പറിച്ചു.


അവധിദിവസമായാല്‍ 48 മണിക്കൂറും ഉറങ്ങിയാലും മതിയാവാത്തവള്‍ വെളുപ്പിനേ എണീറ്റൊരുങ്ങുന്നതുകണ്ടമ്പരന്നവരൊടവള്‍ ഒരു ലജ്ജയുമില്ലാതെ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ശങ്കര്‍ എന്നെ പ്രൊപ്പോസ് ചെയ്തു, ഞാനാലോചിച്ചപ്പോ അവനോളം തങ്കപ്പെട്ട എന്നെ ഇത്രേം മനസീലാക്കുന്ന ഒരുത്തനെ എനിക്കു കിട്ടൂല, എന്നാപ്പിന്നെ ഞാനൂം....


ഹലോ, എത്തിയോ, ദാ വരണൂ, അമ്പരന്നു നിന്ന മുഖങ്ങളെ വകവയ്കാതെ അവള്‍ ഫ്ലാറ്റിന്റെ പടികള്‍ ചവിട്ടിക്കുലുക്കിയിറങ്ങി.


അങ്ങിനെ പുതിയ ഒരു പ്രണയജോഡികള്‍ പാറിപ്പറക്കാന്‍ ആരംഭിച്ചു. പ്രണയം മൂത്തു, 12 മണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുന്നത് വെളുപ്പിന് നാലുമണിക്കായി. ചില ദിവസങ്ങളില്‍ ലീ‍വെടുക്കാന്‍ തുടങ്ങി.


ഒരു ദിവസം ലാലിക്കൊരു ഫോണ്‍കാള്‍, ശങ്കറിന്റെ മുന്‍കാമുകിയാത്രെ, അവന്‍ അവളെ ചതിച്ചുപോലും, സൂക്ഷിക്കാന്‍. പിന്നേ അവള്‍ടെ ഒരുപദേശം, ഞാന്‍ വിട്ടിട്ടുവേണമാരിക്കും അവള്‍ക്കു നോക്കാന്‍. ഹും, അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി...


അങ്ങിനെ പറഞ്ഞെങ്കിലും ലാലിക്കൊച്ചിനൊരസസ്ഥത, എന്തിനാ അവള്‍ വിളിച്ചേ? ചുമ്മാ നാളെയൊന്നന്വേഷിച്ചാലോ, ശങ്കറിന്റെ ഫ്രണ്ട്സ് കുറച്ചു പേരുണ്ടല്ലോ അവിടെ..


ദേ കെടക്കണു ചട്ടീം കലോം! ആ അന്വേഷണത്തിന്റെ പരിസമാപ്റ്റിയാണ് നിങ്ങള്‍ ഏറ്റവുമാദ്യം വായിച്ചത്.


അലമുറയിടുന്ന അവളോട് കൂട്ടുകാര്‍ ചോദിച്ചു, എന്നാ പറ്റിയെടീ, കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.


എടീ അവന്‍ ചതിയനാടീ, എന്നെ പറഞ്ഞു പറ്റിക്കുവാരുന്നു..


അവന്റെ വീട് പാലക്കാടല്ല കോഴിക്കോടാ...


അവന്‍ എഞ്ചിനീയറല്ല സാദാ ഡിഗ്രിയാ...


ഒരുത്തി വിളിച്ചില്ലേ അവളേം അവന്‍ ചതിച്ചതാ, അവളു പറയുന്നെ അവന്‍ വേറെ പലരേം...


കൂട്ടുകാര്‍ പറഞ്ഞു അതു സാരല്യ, ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ, ഇനിയെങ്കിലും നിര്‍ത്തിക്കോളൂ അവനുമായിട്ടുള്ള കണക്ഷന്‍.


ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ‍ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ‍..


എന്റെ കാശു മൊത്തം പോയെടീ, ഞാനവനു എത്ര ഷര്‍ട്ടാ എടുത്തു കൊടുത്തത് എന്നറിയാമോ? എന്റെ എ ടി എം കാര്‍ഡുവരെ അവന്റെ കയ്യിലാ...


എന്നാലും സാരമില്യ, ഇപ്പോഴെങ്കിലും അറിഞ്ഞതു നന്നായി, ഇല്ലെങ്കില്‍ ഇച്ചിരി നാളു കഴിഞ്ഞാല്‍ നിങ്ങളെ ആന്റീന്നു വിളിക്കാന്‍ ഇവിടെ ആള്‍ വന്നേനെ!


അവനെ ഞാന്‍ വെറുതേ വിടില്യ, ഞാന്‍ ജോലി രാജി വയ്ക്കുവാ, എനിക്കിവിടെ നിക്കാന്‍ വയ്യാ, ഞാന്‍ പോകുവാ..


കണ്ണീര്‍പ്പുഴ ഒഴുകികൊണ്ടേയിരുന്നു...


ദിവസങ്ങള്‍ കൊഴിഞ്ഞു, അവനെ കാണാനേയില്ലാരുന്നു, ഒരു ദിവസം അവള്‍ ഫോണില്‍ അവനോട് തന്റെ എ ടി എം കാര്‍ഡും വാങ്ങിയ പണവും തിരിച്ചു ചോദിച്ചു. അവന്‍ പറഞ്ഞു, നാളെ പുറത്തേയ്ക്കു വരൂ, തരാം,


അവള്‍ കാര്‍ഡ് മേടിക്കാന്‍ പോയി. അവന്‍ പറഞ്ഞു നീ എന്നെ പിരിയാതിരിക്കാനാണ് ഞാന്‍ ഈ കള്ളമെല്ല്ലാം പറഞ്ഞത്, നീയില്ലാതെ എനിക്കു ജീവിക്കാനാവില്യ, ഇതാ നിന്റെ കാര്‍ഡ്, അതില്‍ ഇപ്പോള്‍ കാശില്ല, പക്ഷേ ഞാനതെപ്പോഴെങ്കിലും തിരിച്ചുതരും, പക്ഷേ ആ പണത്തിലും എത്രയോ വലുതാണെന്റെ സ്നേഹമെന്നു നീ മനസിലാക്കണം!


അവള്‍ മിണ്ടാതെ തിരിഞ്ഞു നടന്നു.


ദിവസങ്ങള്‍ പിന്നേയും പാട്ടും പാടി കടന്നു പോയി,


ഇന്നവള്‍ രാത്രി ഒരു പാടു വൈകിയാണ് വന്നത്, കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ പണി തീരാന്‍ വൈകി എന്നു പറഞ്ഞു, അവളുടെ ഫോണിന് പിന്നേയും ഉറക്കം നഷ്റ്റപെടാന്‍ തുടങ്ങി, ഷിഫ്റ്റുകള്‍ക്കു നീളം കൂടാനും...


സഹമുറിയത്തികള്‍ പരസ്പരം പിറുപിറുത്തു, ഈ ഫ്രഞ്ചിന് ഇത്രേം പവറുണ്ടോ? ഇങ്ങനേം അഡിക്റ്റാവാന്‍?

14 അഭിപ്രായങ്ങൾ:

  1. പ്രിയ സഖാക്കളെ,
    ഈ എഴുതിയിരിക്കണ സംഭവം യഥാര്‍ഥത്തില്‍ നടന്നതാണ്. ഇതു കേട്ടപ്പോള്‍ ഇത്രയും വിവരവും വിദ്യാഭ്യാസമുള്ളവര്‍ പോലും ഒരു പറ്റില്‍ നിന്നു പഠിക്കാതെ പിന്നെയും അതാവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍ എന്തോ ഒരു.....

    കുറച്ചു തമാശ പോലെ പറയാന്‍ ശ്രമിച്ചു, പക്ഷേ അവസാനം തമാശയുമല്ല, കാര്യവുമല്ല എന്ന പോലായി എന്നു തോന്നണൂ,

    വായിച്ചു നോക്കൂ..

    മറുപടിഇല്ലാതാക്കൂ
  2. There are some people who cant stay out of an affair. They always need someone to be with them.... this girl belongs to that category

    മറുപടിഇല്ലാതാക്കൂ
  3. വനിത യിലോ മറ്റ് വനിതാ പ്രസിദ്ധീകരണങ്ങളിലോ ഇതു പ്രസിദ്ധീകരിക്കണം, ഐ.ടി ഇന്‍ഡസ്ട്രിയില്‍ ഇത്തരം പ്രശ്നങ്ങള്‍ അധികമാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ സവിശേഷ ശ്രദ്ധ ഇതില്‍ പതിയണം. ശനിയഴ്ച് ഞാന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒന്നു പോകേണ്ടി വന്നപ്പൊ ഇത്തരത്തിലെ ചില കാഴ്ചകളും ചിന്തകളും എന്റെ മനസിലൂടെയും കടന്നു പോയിരുന്നു. മറ്റ് ഇന്‍ഡസ്റ്റ്രികളെ അപേക്ഷിച്ച് കൂടുതല്‍ പണം കിട്ടുമെന്നതും, പൊതു സമൂഹത്തിന്റെ പെട്ടെന്നുള്ള ശ്രദ്ധ പതിയാത്തിടത്താണ് ഇത്തരം സ്ഥാപനങ്ങള്‍ എന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. നിസ്, നല്ല എഴുത്ത് ഒപ്പം കാലിക പ്രസക്തവും.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം സമകാലീന ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം..അല്ല ഫ്രെഞ്ച്ചിനു ഇത്രേം ശക്തി ഉണ്ടോ ????

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍ജൂലൈ 09, 2008 10:25 PM

    വളരെ നല്ല തീം. നന്നായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കാലഘട്ടത്തിനു പറ്റിയ കഥ. :)

    മറുപടിഇല്ലാതാക്കൂ
  6. ഐടി മേഖലയിലെ അനുഭവങ്ങള്‍ ഇനിയും പങ്കുവക്കൂ.
    ഇതുപോലെ എത്രയോ ലാലിമാരും ശങ്കര്‍മാരും അല്ലേ?

    മറുപടിഇല്ലാതാക്കൂ
  7. :)
    കഷ്ടം, എന്നല്ലാതെന്തു പറയാന്‍

    മറുപടിഇല്ലാതാക്കൂ
  8. പ്രിയരെ, ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ഇതൊരു പെണ്‍കുട്ടിയുടെ മാത്രം കഥയല്ല, ചെന്നൈയിലും ബാംഗ്ലൂ‍രുമെല്ലാം എത്രയോ ലാലിമാര്‍!

    അഗ്നിയാണെന്നറിഞ്ഞിട്ടും ഒരു കൂസലുമില്യാതെ പറന്നടുക്കുന്നവര്‍, ഇവിടങ്ങളില്‍ ഇപ്പോള്‍ രാത്രികള്‍ക്ക് ആണെന്നും പെണ്ണെന്നും വത്യാസമില്ല.

    നമ്മുടേയും കുടുംബാംഗങ്ങള്‍ ഈ നഗരത്തിലുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ പേടി തോന്നിപ്പോയി.

    ഇവരെ ഉപദേശിച്ചു നേരെയാക്കാന്‍ പറ്റില്യ, കാ‍രണം ഉപദേശിക്കുന്നവര്‍ ഇവര്‍ക്കു ശത്രുക്കള്‍മാത്രം. അനുഭവത്തില്‍ നിന്ന് പഠിക്കുകയുമില്ല..

    പിന്നെയൊരു വഴിമാത്രം.. അഗ്നിയിലേക്കുള്ള ശലഭത്തിന്റെ വഴി...

    മറുപടിഇല്ലാതാക്കൂ
  9. നിസ്,
    നന്നായിട്ടുണ്ട്.
    ഇനിയും എഴുതൂ.
    ആശംസകള്‍..

    ചേച്ചി.

    മറുപടിഇല്ലാതാക്കൂ
  10. ഇങ്ങനെ എത്ര ലാലിമാരും ശങ്കര്‍മാരും നമുക്ക് ചുറ്റും...ഇതൊന്നുമോര്‍ത്ത് വ്യാകുലപ്പെട്ടിട്ട് ഒരു കര്യവുമില്ല...

    സസ്നേഹം,

    ശിവ.

    മറുപടിഇല്ലാതാക്കൂ
  11. നിസ് .. കഥ നന്നായി .. പക്ഷെ ഇതില്‍ ഉപദേശിച്ചു നന്നാക്കേണ്ട ആരും ഇല്ല .. ഇവര്‍ പെട്ട് പോവുന്നത് അല്ല ... ഒരു പരിധി വരെ അറിഞ്ഞു തന്നെ ... ചതിക്ക പെടുന്ന .. ച്ച്‌ൂസനം ചെയ്യ പെടുന്ന വലിയൊരു വിഭാഗം ഉണ്ട് .. പക്ഷെ അവരെ നമ്മള്‍ കാണുന്നില്ല .. അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കുന്നില്ല

    മറുപടിഇല്ലാതാക്കൂ
  12. ശ്രീദേവി ചേച്ചീ, വളരേ നന്ദി, ചേച്ചിയെപ്പോലൊരാള്‍ അഭിനന്ദിക്കുകയെന്നു പറഞ്ഞാ അതൊരു അംഗീകാരം തന്നെയാണ്.
    അറിയാം ശിവാ, പക്ഷേ നമ്മുടെ കണ്മുന്നില്‍ കാണുമ്പോള്‍ ഒരു വിഷമം.
    പ്രിയപെട്ട യാസിര്‍, സംഗതി ശരിതന്നെ, പക്ഷേ ഇത്തരത്തിലുള്ള ഒരാള്‍ നമ്മുടെ അനിയത്തിയാണെങ്കില്‍??

    നന്ദി, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍ജൂലൈ 14, 2008 3:02 PM

    പ്രണയത്തിന്റെ പുതിയ ചതിക്കുഴികള്‍,കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  14. yaa...i also knw sum girl who were once d strongest feminists n 'empowered girls',,but later bkm just like sex-puppets of sum stupid guys...........

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...