നാളെയാണു പരിപാടി, നാളെ ഇടേണ്ട ഡ്രസ്സിനേക്കുറിച്ചായിരുന്നു അവന്‍ ആലൊചിച്ചിരുന്നത്. കുറച്ചു നാള്‍ മുന്‍പ് ഗള്‍ഫില്‍ നിന്നു വന്ന ഒരു ബന്ധു സമ്മാനിച്ച ഒരു ടീഷര്‍ട്ട് അവന്‍ തിരഞ്ഞെടുത്തു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നാളത്തെ പരിപാടിയില്‍ പറയേണ്ട വാചകങ്ങള്‍ മനസ്സില്‍ ഒന്നുകൂടി ഉരുവിടുകയായിരുന്നു... നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ...കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ചപ്പോഴാണ് ഇനിയും ഒരാള്‍ക്കുകൂടിയുള്ള വലിപ്പമതിനുണ്ടെന്നു മനസ്സിലായത്. ആരു ശ്രദ്ധിക്കുന്നു???? നേരേ ബേക്കറിക്കാരനെ വിളിക്കാന്‍ ഓടി... അവിടേ നിന്നു പലഹാരങ്ങളുമായി സ്ക്കൂളിലെയ്ക്ക്... ഷാജന്‍ ചേട്ടന്‍ പറഞ്ഞു...ഐസ്ക്രീം പിന്നെ കൊടുത്തയയ്ക്കാം, അല്ലെങ്കില്‍ അലിഞ്ഞു പോകും...
അന്നൊരു ശനിയാഴ്ചയായിരുന്നു..സ്ക്കൂളില്‍ പത്താം ക്ലാസ്സുകാര്‍ മാത്രം.. എല്ലാവരും എത്തി തുടങ്ങി... പലവിധ വര്‍ണ്ണങ്ങളില്‍ മുങ്ങിക്കുളിച്ചുകൊണ്ട്...ഏകദേശം എല്ലാ പെണ്‍ തലകളും മുല്ലപ്പൂവിന്‍ സൌരഭ്യം പരത്തിക്കൊണ്ടിരുന്നു...എല്ലാവരുടെ കയ്യിലും ഓട്ടൊഗ്രാഫുകള്‍..പല നിറങ്ങളില്‍...മിക്കവയിലും സിനിമയിലെ ചോക്ലേററ് നായകന്മാരും നായികമാരും വിലസ്സുന്നുണ്ടായിരുന്നു...
എല്ലാവരോടും ഹാളില്‍ ഒത്തുകൂടാനുള്ള നിര്‍ദ്ദേശവുമായി അവന്‍ ഓടി നടന്നു, ജീവിതത്തിന്റ്റെ ഒരു ഘട്ടം ഇവിടെ തീരുകയാണെന്നും നിങ്ങളെ തല്ലിയതും തലോടിയതും നിങ്ങള്‍ നന്നായിക്കാണാന്‍ മാത്രമാണെന്നും പ്രസ്താവിച്ചുകൊണ്ട് കൊമ്പന്‍.. മനസ്സിലായില്ലേ? ഹെഡ് മാസ്റ്റര്‍ ആന്റ്റണി മാഷ്.. പക്ഷേ പേരു പറഞ്ഞാല്‍ ഒരു പക്ഷേ അദ്ധ്യാപകര്‍ പോലും അറിഞ്ഞെന്നു വരില്ല... മേലോട്ടു പിരിച്ചു വച്ചിരിക്കുന്ന രണ്ടു കൊമ്പുകള്‍...സന്തതസഹചാരിയായ ചൂരല്‍. ഇങ്ങിനെയുള്ള മാഷില്‍നിന്നു വന്ന മധുരഭാഷണം കേട്ടവര്‍ക്കെല്ലാം അത്ഭുതം...
പിന്നെ ബാക്കി ചടങ്ങുകള്‍...കൊച്ചു കൊച്ചു കലാപരിപാടികള്‍... അവസാനം നന്ദിപ്രകടനം... കൂട്ടുകാര്‍ക്കിടയില്‍ നിന്നും അവനെഴുന്നേററു, വെദിയിലേയ്ക്കു നടക്കുമ്പോള്‍ മുന്‍പില്ലാത്ത വിധം ഒരു വിറ... സദസ്സിനെ അഭിമുഖീകരിച്ചപ്പോള്‍ പറയാന്‍ പഠിച്ചതെല്ലാം മറന്ന പോലെ... ചെവിയില്‍ തിരയടിക്കുന്ന പോലെ... വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ തുടങ്ങി, ബഹുമാനപ്പെട്ട......, എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടും എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും അവന്‍ നിര്‍ത്തി...
അടുത്തതായി ടീ പാര്‍ട്ടി... ഫോട്ടോ എടുക്കല്‍...
അവന്‍ ഐസ്ക്രീം വച്ചിരിക്കുന്ന തണുപ്പാറാ പെട്ടിയുടെ അടുത്തേയ്ക്കോടി... അതില്‍ നിന്നും ഒരു പെട്ടിയെടുത്തു മാററി വച്ചു.....
തുടരും....
സുകുമാര പുത്രാ... നല്ല വിവരണം. ബാക്കികൂടി പോരട്ടേ...
മറുപടിഇല്ലാതാക്കൂസ്വാഗതം ... സുസ്വാഗതം
വരും നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളാല്‍ ചില നഷ്ടനൊമ്പരങ്ങളെ അതിജീവിക്കാം.... പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഇനി കുറേ നാള്‍ കളിച്ച് നടക്കാം , പിന്നെ കോളേജില്‍ പോകാം എന്നൊക്കെയായിരുന്നു അന്നത്തെ ഫ്യൂച്ചര്‍ സ്കോപ്പ്.. :-)
മറുപടിഇല്ലാതാക്കൂമകനേ സുകുമാര പുത്രാ.. നന്നായിരിക്കുന്നു.ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു. ഇതു വരെ കണ്ണുനീര്‍ത്തുള്ളിയൊന്നും കണ്ടില്ല.
മറുപടിഇല്ലാതാക്കൂ“എല്ലാവരുടെ കയ്യിലും ഓട്ടൊഗ്രാഫുകള്‍..പല നിറങ്ങളില്‍...മിക്കവയിലും സിനിമയിലെ ചോക്ലേററ് നായകന്മാരും നായികമാരും വിലസ്സുന്നുണ്ടായിരുന്നു...”
നഷ്ടബോധത്തിന്റെ ഒരു നീറുന്ന ഓര്‍മ്മ മനസ്സിന്റെ കോണീല്‍ എവിടെയൊ എരിഞ്ഞു.
നന്ദി, അഭിപ്രായങ്ങള്‍ പൂച്ചെണ്ടുകളാകുമ്പോള്‍ അതു നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും...ഇനിയുമെന്തിനോ...
മറുപടിഇല്ലാതാക്കൂ