എപ്പോഴെങ്കിലും ഓര്‍മ്മയുടെ തേരിലേറി പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞുപൊകുമ്പോള്‍ ചിലയിടങ്ങളില്‍ നാമറിയാതെതതന്നെ ബ്രേക്കിട്ടു പോകാറില്ലേ? പലപ്പൊഴും അയ്യേ! എന്നു നമ്മള്‍ ഇപ്പോള്‍ ചിന്തിക്കാറുള്ള ചില സംഭവങ്ങള്‍... ഒരുപാടു ചിരിച്ചവ...ഒത്തിരി കരഞ്ഞവ...
ഞാനും ഒരു യാത്ര പോവുകയാണ്...ഒരു പഴയ വേര്‍പാടിന്‍ കണ്ണുനീരിലേയ്ക്ക്...
നിങ്ങള്‍ക്കവിടെ ഒരു പത്താം ക്ലാസ്സുകാരനെ കാണാം, കോലന്‍ മുടിയും മെലിഞ്ഞ ശരീരവും ഇത്തിരി വെകിളിയുമായി നിങ്ങള്‍ക്കവനെ എവിടെയും കാണാം..തേച്ചു നിവര്‍ത്തിയ ഒരിക്കലും മടക്കികുത്താത്ത ഒററ മുണ്ടുമായി ടീച്ചര്‍മാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി ഒത്തിരി കുട്ടുകാരുമായി അവനവിടെ ജീവിതം ആഘോഷമാക്കുകയായിരുന്നു..സ്ക്കൂളും കൂട്ടുകാരുമല്ലാതേ ഒരു ലോകമുണ്ടെന്നു അവനോര്‍ത്തതേയില്ല...
വാടിയ പനിനീര്‍പുഷ്പത്തിന്‍ ദളങ്ങള്‍ പോലെ ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിയുകയായിരുന്നു, ബ്ലാക്ക് ബോര്‍ഡില്‍ ഭീഷണിയുമായി പരീക്ഷയിലേക്കുള്ള ദൂരം ദിനങ്ങളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി...അതിനും നിയോഗം അവനായിരുന്നു.. പക്ഷേ ആ അക്കങ്ങള്‍ക്ക് പരീക്ഷയിലേയ്ക്കുള്ള ദൂരമെന്നല്ലാതെ ഒരു വേര്‍പാടിനേക്കുറിച്ച് ആരും അപ്പോഴും സങ്കല്പിച്ചതേയില്ല.
ഒരു ദിവസം ജോസ് മാഷ് വന്നയുടനേ ചൊദിച്ചു, എല്ലാ വര്‍ഷത്തേയും പോലെ ഒരു യാത്രയയപ്പു ദിനാഘോഷം വേണ്ടേ എന്ന്... എല്ലാവരും ഒരേ ഈണത്തില്‍ പറഞ്ഞു, പിന്നേ...വേണ്ടേ...??? അടിപൊളിയാക്കണം. ഒരു നല്ല ടീ പാര്‍ട്ടിയായിരുന്നു മനസ്സില്‍.
ദിവസം നിശ്ചയിച്ചു, അടുതതത് ..പിരിവു തന്നെ.. ആരാണു നേതാവ്? വീണ്ടും മാഷ്... പതിവു പോലെ കോറസ്സ്, എല്ലാ നാവും ഒരു പോല്‍ ആ പേര്‍ വിളിച്ചു പറഞ്ഞു, അഭിമാനപൂര്‍വ്വം അവനെഴുന്നേററു, ഉതതരവാദിത്ത്വങ്ങള്‍ എന്നുമവനൊരു ലഹരിയായിരുന്നുവല്ലോ!
നന്ദിപ്രകടനം, ഫോട്ടൊഗ്രാഫറെ ഏര്‍പ്പെടുത്താനും അവന്‍ നിയുക്തനായി...
(തുടരും...)
അഭിമാന പൂര്‍വ്വം പറയാം..
മറുപടിഇല്ലാതാക്കൂഞാന് നിമിത്തമായല്ലോ എന്ന്..
നന്നായി..
NB: ഒരൊറ്റ സംഭവം പോലും വിട്ടു പോകരുത്...
മനസ്സു കൊണ്ട് ഞാനും ഒരു പത്താം ക്ലാസ്സുകാരിയായി.സ്വാഗതം.കമന്‍റുകള് പിന്മൊഴിയില്‍ വരുന്നില്ലേ
മറുപടിഇല്ലാതാക്കൂ