ഇന്ത്യയും ശ്രീലങ്കയേയും ബന്ധിപ്പിച്ചുകൊണ്ട് ശ്രീരാമന്‍ പണിയിച്ച പാലത്തേക്കുറിച്ച് ഓരൊ ഭാരതീയനും വളരേ വ്യക്തമായി അറിയാവുന്നതാണല്ലോ. ശ്രീരാമസേനയ്ക്ക് സീതാദേവിയെ മോചിപ്പിക്കുന്നതിനായി ലങ്കയിലേയ്ക്ക് പോകുന്നതിനായി പണി കഴിപ്പിച്ച പാലം, അതെല്ലാം വെറും കെട്ടുകഥയാണെന്നു പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി നാസ തങ്ങളുടെ ഉപഗ്രഹങ്ങളുപയോഗിച്ച് ആ പാലത്തിന്റെ വളരേ വ്യക്തമായ ചിത്രങ്ങളെടുത്തു. ഭാരതീയ പുരാണങ്ങളൊന്നും സങ്കല്പങ്ങളല്ല, യഥാര്‍ഥങ്ങളാണെന്നുള്ളതിന് വളരേ ശക്തമായ ഒരു തെളിവു കൂടി.
അടുത്ത കാലത്തായി കണ്ടുപിടിക്കപ്പെട്ട ആ മഹാ സേതുവിനെ നാസ ആദമിന്റെ പാലം (Adam's Bridge) എന്നു നാമകരണം ചെയ്തു. 30 കിലോമീറ്റര്‍ നീളം വരുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആ സേതു നിഗൂഢങ്ങളായ ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു.ആ പാലത്തിന്റെ പ്രത്യേകരീതിയിലുള്ള വളവും കാലഘട്ടവും അപഗ്രഥിക്കുമ്പോള്‍ ശാസ്ത്രലോകം ഉറപ്പിക്കുന്നു. ഇതു മനുഷ്യ നിര്‍മ്മിതം തന്നെ!.1750000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രീലങ്കയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞരും ഐതിഹ്യവും ഒരേ പോലെ ശരി വയ്ക്കുന്നു, പാലത്തിന്റെ പ്രായവും ഏകദേശം അതുതന്നെ. ഇതെല്ലാം പണ്ട് ത്രേതായുഗത്തില്‍(1700000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) നടന്നു എന്നു പറയുന്ന രാമായണം കേവലം ഒരു ഐതിഹ്യം മാത്രമല്ല എന്നു തെളിയിക്കുന്നു. ഈ ഐതിഹാസികമായ ചരിത്രത്തില്‍ രാമേശ്വരത്തു നിന്നും ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തെക്കുറിച്ച് വളരേ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് വളരേ ഉപകാരപ്രദമാണോ എന്നതല്ല, ഇന്ത്യന്‍ മിത്തുകളുടെ ചരിത്രം അന്വേഷിക്കുന്ന അദ്ധ്യാമികതയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ജനങ്ങള്‍ക്ക് വളരേ വിലപ്പെട്ടതാണ്.
ഇത്രയും ഇന്ത്യന്‍ ചരിത്രവും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ മഹാ സേതുവിന് നാസ നല്‍കിയ പേര്, ‘ആദമിന്റെ പാലം’... ഇത് കേട്ടിട്ടും ഒരു ഭാരതീയ ശാസ്ത്രജ്ഞനോ ഒരു നേതാവോ (അറിഞ്ഞോ ആവോ!) ഇതിനെതിരേ പ്രതികരിച്ചു കണ്ടില്ല. ഈ സത്യം സത്യമായി നില നില്‍ക്കുന്നിടത്തോളം ഇതിനെതിരേ പ്രതികരിക്കേണ്ടത് ഭാരതീയനെന്ന രീതിയില്‍ നാമോരുത്തരുടേയും കടമയല്ലേ? പ്രതികരിക്കുന്നതിലുപരി ഈ സത്യം ലോകമെങ്ങും പ്രചരിക്കണം.
എന്തുകൊണ്ട് നമുക്കതിനെ ഭാരതീയമായ ഒരു പേര്‍ വിളിച്ചുകൂടാ?
അടുത്ത കാലത്തായി കണ്ടുപിടിക്കപ്പെട്ട ആ മഹാ സേതുവിനെ നാസ ആദമിന്റെ പാലം (Adam's Bridge) എന്നു നാമകരണം ചെയ്തു. 30 കിലോമീറ്റര്‍ നീളം വരുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആ സേതു നിഗൂഢങ്ങളായ ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു.ആ പാലത്തിന്റെ പ്രത്യേകരീതിയിലുള്ള വളവും കാലഘട്ടവും അപഗ്രഥിക്കുമ്പോള്‍ ശാസ്ത്രലോകം ഉറപ്പിക്കുന്നു. ഇതു മനുഷ്യ നിര്‍മ്മിതം തന്നെ!.1750000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രീലങ്കയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞരും ഐതിഹ്യവും ഒരേ പോലെ ശരി വയ്ക്കുന്നു, പാലത്തിന്റെ പ്രായവും ഏകദേശം അതുതന്നെ. ഇതെല്ലാം പണ്ട് ത്രേതായുഗത്തില്‍(1700000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) നടന്നു എന്നു പറയുന്ന രാമായണം കേവലം ഒരു ഐതിഹ്യം മാത്രമല്ല എന്നു തെളിയിക്കുന്നു. ഈ ഐതിഹാസികമായ ചരിത്രത്തില്‍ രാമേശ്വരത്തു നിന്നും ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തെക്കുറിച്ച് വളരേ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് വളരേ ഉപകാരപ്രദമാണോ എന്നതല്ല, ഇന്ത്യന്‍ മിത്തുകളുടെ ചരിത്രം അന്വേഷിക്കുന്ന അദ്ധ്യാമികതയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ജനങ്ങള്‍ക്ക് വളരേ വിലപ്പെട്ടതാണ്.
ഇത്രയും ഇന്ത്യന്‍ ചരിത്രവും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ മഹാ സേതുവിന് നാസ നല്‍കിയ പേര്, ‘ആദമിന്റെ പാലം’... ഇത് കേട്ടിട്ടും ഒരു ഭാരതീയ ശാസ്ത്രജ്ഞനോ ഒരു നേതാവോ (അറിഞ്ഞോ ആവോ!) ഇതിനെതിരേ പ്രതികരിച്ചു കണ്ടില്ല. ഈ സത്യം സത്യമായി നില നില്‍ക്കുന്നിടത്തോളം ഇതിനെതിരേ പ്രതികരിക്കേണ്ടത് ഭാരതീയനെന്ന രീതിയില്‍ നാമോരുത്തരുടേയും കടമയല്ലേ? പ്രതികരിക്കുന്നതിലുപരി ഈ സത്യം ലോകമെങ്ങും പ്രചരിക്കണം.
എന്തുകൊണ്ട് നമുക്കതിനെ ഭാരതീയമായ ഒരു പേര്‍ വിളിച്ചുകൂടാ?
Copy Rigt: NASA
ശ്രീരാമനും വാനരസേനയും ചേര്‍ന്നു നിര്‍മ്മിച്ച പാലം നാസ കണ്ടെത്തി....
മറുപടിഇല്ലാതാക്കൂഅവരിട്ട പേരു കേള്‍ക്കണ്ടേ?
'ADAM'S BRIDGE'
'ADAM'S BRIDGE'
മറുപടിഇല്ലാതാക്കൂനാസ കണ്ടെത്തി എന്നു പറയപ്പെടുന്ന ഈ ഫോട്ടോകളെ ക്കുറിച്ചും വിവരണത്തിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടു്.സുകുമാരപുത്രന്‍ ഇതിന്‍റെ സോര്‍സു വെളിപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. ഇതെ പറ്റി കൂടുതല്‍ അറിവു് എവിടെ നിന്നു ലഭിക്കും സുകുമാറ്ജീ.
അറിവ് പങ്ക് വെച്ചതില്‍ നന്ദി. :)
മറുപടിഇല്ലാതാക്കൂസുപു അണ്ണാ... അണ്ണന്‍ തമ്മസിച്ചാന്ന് ച്വായിക്കാത പുതിയ ഒരു ബ്ലാഗ്ഗ്‌കള് ഞാന്‍ ഇട്ട്... അണ്ണന്‍ പറഞ്ഞത് ഒള്ളയന്ന... പശ്ശേ... ഞാന്‍ പറയിനത് ഒള്ളതാ പൊള്ളയാന്ന് അറിഞ്ഞൂട... നോക്കിയാണ്... എന്നി പറയിനം...
മറുപടിഇല്ലാതാക്കൂനാസയിലെ സയ്ന്റിസ്റ്റുകളില്‍ 40% ആള്‍ക്കാര്‍ ഇന്‍ഡ്യാക്കാരാണ്.
മറുപടിഇല്ലാതാക്കൂഅവരു കൂടി വിചാരിച്ചാലേ കാര്യം നടക്കൂ.
ഇനി അഥവാ വല്ല രാമായണവുമായി ബന്ധപ്പെട്ട പേരാണെങ്കിലോ, ശ്രീലങ്കക്കാരു വെറുതെയിരിക്കുമോ.
"INDIAN OCEAN-എന്നല്ല പകരം INDONESIAN OCEAN-എന്നാണു വേണ്ടത്".എന്ന് നെഹ്രുവിന്റെ സുഹ്രുത്തായിരുന്ന ഇന്‍ഡൊനേഷ്യന്‍ പ്രസിഡെന്റ് സുഹാര്‍ത്തൊ ഒരിയ്ക്കല്‍ അവകാശ വാദമുന്നയിച്ചതു പോലെ,ഇതും പ്രശ്നത്തിലാകും എന്നവര്‍ കരുതിയിട്ടുണ്ടാകും.
ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമുള്ളത് ആദ്യമായികിട്ടുന്ന അറിവാണെന്ന് തോന്നുന്നില്ല.
മറുപടിഇല്ലാതാക്കൂഅങ്ങ് കാണിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡഡ് ഈ- എഴുത്തുകളായി കാണുന്നുണ്ട്.
ശരിയ്ക്കും പറയുകയാണെങ്കില്‍ പാക് കടലിടുക്കില്‍ സ്വാഭാവികമായോ അല്ലാതേയോ ചെറു ചെറു ദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്ന ഒരു പാലം പണ്ടു മുതലേ കണ്ടിട്ടുണ്ട്..പണ്ട് മുതലേ എല്ലാവര്‍ക്കും അറിയാവുന്നതാണിത്
(മദ്രാസ് പ്രസിഡന്‍സിയിലെ Robert Palk,(1755-1763 എന്ന ഗവര്‍ണര്‍ ജനറലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ കടല്ലിടുക്കിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.).
.ആ ദ്വീപുകളില് രാമേശ്വരം ദ്വീപു മുതല്‍ ആ ദ്വീപിന്റെ മുനമ്പായ ധനുഷ്കോടി വരെ ഭാരതത്തില്‍ ഉള്ളവര്‍ക്ക് പ്രാപ്യമാണ് താനും.രാമേശ്വരം വരെ നാം പാമ്പന്‍ പാലം എന്ന പേരില്‍ റോഡ് ഗതാഗതവും ഉണ്ടാക്കിയിട്ടുണ്ട്.
അവിടുന്നങ്ങോട്ട് ശ്രീലങ്ക വരെ ചെറുചെറു ദ്വീപുകളും ആഴം കുറഞ്ഞ സമുദ്രഭാഗവും പവിഴപ്പുറ്റുകളും ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗത്തിനേയാണ് നാം രാമന്റെ പാലമെന്നോ ആഡംസ് പാലമെന്നോ ഒക്കെ പറയുന്നത്.
ഈ പാലം മനുഷ്യനിര്‍മ്മിതമായാലും അല്ലെങ്കിലും ഭാരതത്തിലേയും ശ്രീലങ്കയിലേയും ജീവിതത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ മത്സ്യബന്ധനം, കാലാവസ്ഥ, വേലിയേറ്റവും വേലിയിറക്കവും വഴിയുണ്ടാകുന്ന സമുദ്രത്തിലേയും കരയിലേയും വ്യതിയാനങ്ങള്‍ ഇതിനെയൊക്കെ ഈ കടലിടുക്കിലെ പാലം പോലെയുള്ള ആഴം കുറഞ്ഞ ഭാഗം സ്വാധീനിയ്ക്കുന്നു.
വികിപീഡിയയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഭാരതീദാസന്‍ സര്‍വകലാശാല ഈ കടലിടുക്കിന് ഏതാണ്ട് 3500 വര്‍ഷത്തെ പഴക്കമെ കാണുന്നുള്ളൂ.അതിനും മുന്നേ ഉള്ളതാണെന്നും അല്ല ഇതു സ്വാഭാവികമായ ആഴം കുറഞ്ഞ കടലിടുക്കാണെന്നുമൊക്കെ വാദങ്ങളുണ്ട്.
ഇതിന് നാസയാണോ ആഡംസ് പാലം എന്നു പേരുകൊടുത്തതെന്ന് നാം ഒന്നുകൂടി ആലോചിയ്ക്കേണ്ടതുണ്ട്.എന്റെ പ്രാഥമിക പഠനകാലം മുതല്‍ക്കേ ഈ ആഡംസ് പാലത്തിനേപറ്റി കേള്‍ക്കുന്നതാണ്.
ഇതിഹാസങ്ങള്‍ക്കും മറ്റും ചരിത്രപരമായ തെളിവുകണ്ടുപിടിയ്ക്കുന്നത് നല്ലതു തന്നെ.പക്ഷേ കിട്ടുന്ന വിവരങ്ങള്‍ ആദ്യം ശരിയാണൊ എന്നു നാം പരിശോധിയ്ക്കേണ്ടതുണ്ട്. മറ്റൊന്ന് ഭാരതീയ ഇതിഹാസങ്ങളോടും ചിന്താരീതിയോടുമൊക്കെ നാം സമരസപ്പെടേണ്ടത് അതിനെ ശരിയായി മനസ്സിലാക്കുക എന്ന ഒരൊറ്റ കാര്യം ചെയ്തുകൊണ്ട് മാത്രമാണ്.പതിനേഴു ലക്ഷം കൊല്ലം മുന്‍പ് നടന്നതെന്നു പറയപ്പെടുന്ന ഒന്നല്ല രാമായണത്തിന്റെ സാംഗത്യം.അതു പ്രേതകഥകള്‍ പറയുന്ന പോലെ പറയാനുള്ള ഒന്നുമല്ല (എന്റെ അഭിപ്രായം.)
ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നതൊക്കെ മനസ്സിലാക്കുന്നത് അതിന്റേതായ ഒരു രീതിശാസ്ത്രമുപയോഗിച്ചു വേണം.ആ രീതിശാസ്ത്രം പഠിയ്ക്കേണ്ടത് ഒരു സദ്ഗുരുവിന്റടുത്തുനിന്നും വേണം താനും..അത് ഏതു മതക്കാരനായാലും കുഴപ്പമില്ല.മനുഷ്യന്‍ പോലുമാകണമെന്നില്ല.
അല്ലാതെ പണ്ട് രാമനെന്ന ഒരു രാജകുമാരന്‍ രാവണനെന്ന ഒരു തെമ്മാടിയെ തന്റെ പെണ്ണുമ്പിള്ളയെ തട്ടിക്കൊണ്ടുപോയ ദേഷ്യത്തിന് ചെന്ന് കൊന്ന് കൊലവിളിച്ചതാണീ രാമകഥ എന്നു പറഞ്ഞിരുന്നാലെന്തു ചെയ്യാന്‍?
ഗൂഗിളിലോ,.വിക്കിപീഡിയയിലോ Palk Strait, Rama's Bridge, എന്നുള്ള താക്കോല്‍ വാക്കുകളുപയോഗിച്ച് പരതിയാല്‍ ഇതിനേപ്പറ്റിയുള്‍ല പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിയ്ക്കും.
സമയം കിട്ടുമ്പോള്‍ രാമേശ്വരം വരെ പോയി മഹാദേവനെ തൊഴുത്, സമുദ്രത്തിന്റെ തീരത്ത് വച്ച് സകല മറകളും കളയുന്ന ആചാരമായി മനസ്സൊന്ന് മുണ്ഡനം ചെയ്താല്‍ അത്രയുമായി...നേരിട്ട് കാണുകയും ചെയ്യാം
അതിനല്ലാതെയെന്തിനാണൊരു രാമായണം?
പിന്നെ ഇതിന്റെയൊരു പാരിസ്ഥിതിക വശമുണ്ട്..നേരത്തേ പറഞ്ഞതുപോലെ ഈ രാമ-വാനരപ്പാലം (പേരിന്റെ പേരിലൊരു വഴക്കു വേണ്ടാ) ഇടിച്ചു നിരത്തി ഒരു കപ്പല്‍ച്ചാല് പാക് കടലിടുക്കില്‍ക്കൂടെയുണ്ടാക്കാന്‍ ഒരു പരിപാടി ഉത്ഘാടം ചെയ്തു കഴിഞ്ഞു. സേതുസമുദ്രം കപ്പല്‍ ചാനല്‍ പ്രൊജക്റ്റ്..
അത് കേരളം തമിഴ്നാട് ഉള്‍പ്പേടെയുള്ള തീരദേശത്ത് വമ്പന്‍ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. സുനാമി പോലുള്ള വലിയ സമുദ്രക്കെടുതികളില്‍ നിന്ന് കേരളം ഉള്‍പ്പേടെയുള്ള തീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായ ആഴം കുറഞ്ഞ ഈ പാലമാണത്രേ.
തൂത്തുക്കുടി മുഖ്യമായും മറ്റു ചെറു തുറമുഖങ്ങളുടേയും വളര്‍ച്ച ലക്ഷ്യമിട്ടുണ്ടാക്കുന്ന ഈ കപ്പല്‍ ചാനല്‍ വന്നാല്‍(പണി തുടങ്ങി എന്നു തോന്നുന്നു?) ഹോങ്ങ് കോങ്ങിലും മറ്റുമടുക്കുന്ന കപ്പലുകളൊക്കെ തൂത്തുക്കുടിയിലടുക്കുമെന്നും ഭാരതത്തിന് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാകുന്നതെന്നും പറയപ്പെടുന്നു.
പക്ഷേ ഇത് തീരദേശത്തെ വളരേയേറെ പാരിസ്ഥിതികമായി ബാധിയ്ക്കുമെന്ന് ലോകത്തെ വലിയ ശാസ്ത്രജ്ഞന്മാര്‍ വളരെയേറെപ്പേര്‍ മുന്നറിയിപ്പ് തരുന്നുമുണ്ട്.
സത്യമ്പറഞ്ഞാല്‍ ആരെ വിശ്വസിയ്ക്കണമെന്നറിയില്ല. ശാസ്ത്രജ്ഞന്മാര് പറഞ്ഞതാണ് കാര്യമെന്നൊക്കെ വിശ്വസിച്ചിരിയ്ക്കുമ്പോഴായിരിയ്ക്കും ഭാരതത്തിന്റെ വികസനം തടയാനായി സീ ഐ എ കാശു കൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് അറിയുന്നത്.:)
പക്ഷേ ഒരു നല്ലകാര്യവും ഈ രാഷ്ട്രീയക്കാര് ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ട് എനിയ്ക്കീ ശാസ്ത്രജ്ഞര്‍ പറയുന്നത് വിശ്വസിയ്ക്കാനാണിഷ്ടം.കാരണം പട്ടിണിയോ വിദ്യാഭ്യാസമില്ലായ്മയോ ഒന്നും മാറ്റാനില്ലാത്ത തിടുക്കമായിരുന്നു അവര്‍ക്കീ സേതു സമുദ്രം പ്രൊജെക്റ്റ് നടപ്പിലാക്കാനുണ്ടായിരുന്നത്.(പുതിയ സേതുസമുദ്രം പ്രൊജെക്റ്റ്..എന്നു വായിയ്ക്കണം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നൂറ്റമ്പത് കൊല്ലത്തോളമായി..ബ്രട്ടീഷുകാരാണീ വിദ്യ ആദ്യം പറഞ്ഞു തുടങ്ങിയത്..)
ഗൂഗിള്‍ വിക്കിപീഡിയ താക്കോല്‍ വാക്കുകള്‍-Sethusamudram Shipping Canal Project
ഈ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായമൊക്കെ ചുമ്മാതാ
മറുപടിഇല്ലാതാക്കൂഈ മാതിരി സാധനങ്ങള്‍ തന്നെയാണ് സൂയസ് കനാലും പനാമ കനാലുമെല്ലാം
അതവിടെ വന്നാല്‍ നല്ലതു തന്നെയാ
ഹോങ്കോംഗിലേക്കു പോകുന്നത് ഇവിടെ അടുക്കാനിത്തിരി ബുദ്ധിമുട്ടായിരിക്കും, പക്ഷേ കൊളംബൊയില്‍ പോകുന്ന കുറച്ചു കച്ചോടം കിട്ടും
ഇതു അംബിയുടെ കമന്റിനുള്ള കമന്റാ; പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം അംബി പറഞ്ഞത് തന്നെ ഞാനും..
ഹമ്പമ്പോ...എന്തെല്ലാം കാര്യങ്ങളാ..ഒരു നിമിഷം അമ്മമ്മ പറഞ്ഞുതന്ന അണ്ണാനെയും പാലത്തെയും ശ്രീരമനെയുമെല്ലാം ഓര്‍ത്തു പോയി.
മറുപടിഇല്ലാതാക്കൂതാഴെയുള്ള രണ്ടൂന്ന് പോസ്റ്റും ഇപ്പളാ വായിച്ചെ..നന്നായി എഴുതിയിട്ടുണ്ട്!
സുകുമാരപുത്രാ..... ഇതൊരു പുതിയ സംഭവമൊന്നുമല്ല ഒന്നുമല്ല. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴേ ഇക്കാര്യങ്ങളറിയാവുന്നതാണ്. അല്ലെങ്കില്‍ തന്നെ ചിലയിടങ്ങളില്‍ മൂന്നടി മാത്രം താഴ്ചയുള്ള പാലമെന്നു പറയുന്ന ഈ സാധനം നാസ പറഞ്ഞിട്ടുവേണോ നമ്മളറിയാന്‍.
മറുപടിഇല്ലാതാക്കൂഎല്ലാമതങ്ങളോടുചേര്ന്നും ചില മിത്തുകള്‍ കാണും. ചിലതിനെ വിശദീകരിക്കുവാന്‍ ചില തെളിവുകളും കാണും. ചിലതിന് തെളിവുകളേ ഉണ്ടാവുകയില്ല. ശ്രീരാമന്‍ ഉണ്ടായിരുന്നതാണോ, രാമായണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്നു തെളിയിക്കണ്ട ബാധ്യത ഹിന്ദുമതത്തിന് പോലും ഇല്ല. കാരണം അതല്ല ഹിന്ദു മതത്തിന്റെ ലക്ഷ്യം. ഹിന്ദുമതത്തിന്റെ എന്നല്ല ഒരുമതത്തിന്റെയും ലക്ഷ്യം അതല്ല. ശാസ്ത്രത്തിനെയും ചരിത്രത്തിനെയും അതിന്റെ വഴിക്കും മതത്തിനെ അതിന്റെ വഴിക്കും വിടുന്നതാണ് ശരി. കാരണം ലക്ഷ്യങ്ങളിലെ വൈരുധ്യം തന്നെ. അല്ലാതെ രാമാസ് ബ്രിഡ്ജ് രാമണ്റ്റെ പാലമാണെന്നും അണ്വായുധമാണ് ബ്രഹ്മാസ്ത്രമെന്നും ആധുനിക യുദ്ധോപകരണങ്ങളെക്കുറിച്ചുവരെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്റ്റെന്നും ഒക്കെ പറയുന്നത് ബാലിശമാണ്. മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന് ഉദ്ഘോഷിക്കുന്ന രാമനാണോ വെറും ഒരുപാലമാണോ വലുത്?
പ്രിയപ്പെട്ട അംബീ, എങ്ങിനെ നന്ദി പറയണമെന്നറിയില്ല, യഥാര്‍ഥത്തില്‍ എന്റെ കയ്യില്‍ കിട്ടിയ വളരേക്കുറച്ചു വിവരങ്ങള്‍ വച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. ശരിക്കും എനിക്കാശങ്കയുണ്ടായിരുന്നു...പ്രതികരണത്തേക്ക്ക്കുറിച്ച്, പക്ഷേ ഇപ്പോള്‍ ഞാന്‍ തൃപ്തനാണ്, കാരണം അംബി തന്ന വിവരങ്ങള്‍ അത്രയും വിലപെട്ടതാണ്, അതിനാല്‍ ഞാനിത് ഒരു പോസ്റ്റായി തന്നെ പ്രസിദ്ധീകരിക്കുകയാണ്, ഒരു വിവാദത്തിലുപരി വിജ്ഞാനത്തിനിതുപകാരപ്പെട്ടണമെന്നേ എനിക്കുള്ളൂ...
മറുപടിഇല്ലാതാക്കൂപക്ഷേ എനിക്കു തോന്നുന്നു, ഈ പാലം വെറുമൊരു സങ്കല്പമായി കാണുന്ന ഒരുപാടു പേര്‍ ഇപ്പോഴും ഉണ്ടെന്ന്...(ഞാനും കുറച്ചു നാള്‍ മുന്‍പു വരെ)
മറുമൊഴികള്‍ക്ക് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പേടുത്തിക്കൊള്ളുന്നു...
- സുകുമാരപുത്രന്‍