ബുധനാഴ്‌ച, ജൂലൈ 16, 2008

മഴക്കമന്റുകള്‍ - ഒരു തല തിരിഞ്ഞ ചിന്ത

മരയോന്ത്‍(തൂലികാ നാമമാണേ..) ബ്ല്ലോഗില്‍ എഴുതി...

രാത്രിയില്‍ പെയ്യുന്ന മഴയെ നോക്കിയിരിന്നിട്ടുണ്ടോ?, പണ്ട് എല്ലാ മഴക്കാലങ്ങളിലും ഞാന്‍ രാത്രി ഉറങ്ങാതെ മഴയുടെ രൌദ്രമായ സംഗീതവും കേട്ടിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.

കമന്റുകള്‍..

കണ്ടങ്കോരന്‍: ആഹാ എത്ര മനോഹരമായിരിക്കും, എനിക്കു കൊതിയാവുന്നു...

കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു

കാലമാടന്‍: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..

അ...: അടിപൊളി...

കമന്റുകള്‍ വായിച്ചവന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവന്റെ മനസ്സില്‍ നിറയെ മഴ പെയ്ത രാത്രികളായിരുന്നു. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...

----------
ഓടോ: പേരുകള്‍ തികച്ചും സാങ്കല്പികം മാത്രം, ഇനി അഥവാ ആരെങ്കിലും ഈ പേരുകളില്‍ ബ്ലോഗുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതവരല്ല.

22 അഭിപ്രായങ്ങൾ:

  1. കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു

    കാലമാടന്‍: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..

    എന്നെ തല്ലല്ലേ പ്ലീസ്....

    മറുപടിഇല്ലാതാക്കൂ
  2. തല്ലില്ല.. തല്ലില്ല... സ്നേഹം മാത്രം.
    രസിച്ചു സംഭവം ട്ടാ.

    മറുപടിഇല്ലാതാക്കൂ
  3. ഇതു നന്നായി.
    പവര്‍ഫുള്‍.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. ആക്ഷേപഹാസ്യം കൊള്ളാം :-)

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു. :-)
    ബ്ലോഗു തുറന്നാല്‍ ചിലര്‍ കാല്‍പ്പനികരാവും! സഹിക്ക്യന്നെ!

    മറുപടിഇല്ലാതാക്കൂ
  7. nannaayirikkunnu
    BLOG um COMMENTS um kavithakku vishayam

    thudaruka

    മറുപടിഇല്ലാതാക്കൂ
  8. ഹായ്‌ ...ഹൂയ്‌... ഹാംഗ്‌... അതി മനോഹരം കിണകിണാപ്പന്‍ ആശയം. ഹോ മഹത്തരം...
    -എന്ന്‌
    സ്വന്തം
    കമന്റുണ്ണി എന്ന പൊട്ടന്‍ ക്‌ണാപ്പന്‍ എന്ന കിണകിണാപ്പന്‍

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു. പക്ഷേ കമന്റുകളില്ലാത്ത ബ്ലോഗുകളെന്തിന് പറ്റും
    കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...
    സുന്ദരം....

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍ജൂലൈ 16, 2008 6:10 PM

    ജനലിനപ്പുറത്തെ മഴയാണീ പ്പറഞ്ഞതൊക്കെയെന്ന് കണ്ടകോരനും കാളിക്കും അറിയാന്മേലായീരീക്കും...

    മറുപടിഇല്ലാതാക്കൂ
  11. ശ്രീലാല്‍, തിരിച്ചും അതുതന്നെ ഉള്ളൂ.. സ്നേഹം മാത്രം.
    ഹരിമാഷിന് നന്ദി...

    ആക്ഷേപഹാസ്യം എന്നു പറയാനുള്ള ആത്മ വിശ്വാസമില്ലാരുന്നു, ബിന്ദ്വേച്ചീ, ഡാങ്ക്സ്...

    ശരിയാ നന്ദുചേട്ടാ, പലയിടത്തും ആവശ്യത്തിലധികം അപ്പറഞ്ഞ സാധനം കണ്ടപ്പഴാ ഇങ്ങനൊരു തലതിരിഞ്ഞ ബുദ്ധി വന്നതേ.

    മെഹബൂബ്, ഇതിനെയാണാ കവിത എന്നുദ്ദേഴിച്ചത്??

    തീര്‍ച്ചയായും കമന്റുകള്‍ വേണം നരിക്കുന്നിലാശാനേ, കമന്റുകളാണ് അടുത്ത പോസ്റ്റിനുള്ള മൂലധനം, എനിക്കറിയാം, പക്ഷെ ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും കാല്പനികതയും പറഞ്ഞുകൊണ്ടുള്ള കമന്റുകളും പോസ്റ്റുകളും കാണുമ്പോള്‍...

    അയ്യോ അതും പറഞ്ഞു ഇവിടെ കമന്റിടാതിരിക്കണ്ടാട്ടോ, ഇച്ചിരി കാല്പനികതയായാലും ഞാന്‍ സഹിച്ചൂ..

    എല്ലാര്‍ക്കും നന്ദി, വന്നതിന്, കണ്ടതിന്, അഭിപ്രായം പറഞ്ഞതിന്..

    മറുപടിഇല്ലാതാക്കൂ
  12. നിഷാദ് എന്തിനു നനാഴി?.

    പ്രിയത്തില്‍ ഒഎബി.

    മറുപടിഇല്ലാതാക്കൂ
  13. what rains is not always the drizzling drops...it's memories, tears and truth....

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...