വ്യാഴാഴ്‌ച, ജൂലൈ 17, 2008

ആപ്പീസിലിരുന്നു ചായ ചൂടാറാതെ കുടിക്കൂ...

ഡെസ്കിലിരുന്ന് തല പുകയ്ക്കുമ്പോഴാണ് ഒരു ചൂടു ചായകുടിച്ചാല്‍ കൊള്ളാമെന്നു തോന്നുക, ചിലര്‍ക്ക് പൂകയ്ക്കാനും, ഞാനാ ടൈപ്പ് അല്ലാട്ടോ. ചായക്കടയിലേയ്ക്ക് (പാന്‍ട്രി) ഒരൂ കിലോമീറ്റര്‍ നടക്കണം, അവിടം വരെ നടന്ന് ചായയൊക്കെ ഉണ്ടാക്കി അതും കൊണ്ട് വന്ന് സീ‍റ്റിലിരുന്നില്യ, ഫോണ്‍ അടിക്കാന്‍ തുടങ്ങി. കപ്പ് വച്ചേച്ച് ഫോണില്‍ സംസാരീച്ച് രണ്ടു മിനിറ്റേ ആയുള്ളൂ. സാദാ ടീ ദേ ഐസ് ടീ ആയി. ഇനിയിതെങ്ങിനെ കുടിക്കും? എന്നാ പറയാനാ? ജീവിക്കാന്‍ സമ്മതിക്കുകേല!

എപ്പോഴെങ്കിലും നിങ്ങളുമീ പ്രശ്നം നേരിട്ടിട്ടുണ്ടായിരിക്കും. ദേ ആ പ്രശ്നം സോള്‍വായീന്നാ ഞാനീ പറഞ്ഞു വരണേ! ദേ ദിതാണ് ആ കടുപിടി അഥവാ Gadget.

ദിദിനെ ദിങ്ങനെ നിങ്ങടെ കമ്പ്യൂട്ടറിന്റെ യു എസ് ബി പോര്‍ട്ടിലേയ്ക്ക് കുത്തിയാല്‍ സംഗതി ക്ലീന്‍. ഇനി പവര്‍ പ്ലഗ്ഗൊന്നും ഒഴിവില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആവേണ്ട കാര്യമൊന്നുമില്യ. അത്യാവശ്യം കാപ്പി ചൂടാക്കാനുള്ള കപ്പാകിറ്റി ലവനുണ്ട്.

അപ്പോ ഇനി എപ്പോഴും ചൂടു ചായതന്നെ കുടിച്ചോളൂട്ടോ!


നമ്മടെ സര്‍ദാര്‍ജി പറഞ്ഞ പോലെ, ഈ ടെക്നോളജീടെ ഒരു പോക്കേ! ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ കിടക്കുന്നവന്‍ വടക്കോട്ടു പോണു, താഴെയിരിക്കണവന്‍ തെക്കോട്ടും പോണൂ!

എക്സ്ട്രാ ഉപയോഗം:

പിന്നൊരു കാര്യം! കാപ്പീം ചായയൊക്കെ ചൂടാക്കി കഴിഞ്ഞ് സംഗതി ഊരി വയ്ക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ ഒരാപ്പീസ് കത്തിക്കാനും ലവനെ ഉപയോഗിക്കാം.(ഞാന്‍ പറഞ്ഞു തന്ന ഐഡിയയാണെന്നു പറഞ്ഞേക്കല്ലേ!)

അപ്പോ ശരീട്ടാ, ഞാന്‍ പോയി ഒരു ചായ കുടിച്ചേച്ചും വരട്ടെ, പിന്നെ കാണാം..

11 അഭിപ്രായങ്ങൾ:

  1. അപ്പോ ഇനി എപ്പോഴും ചൂടു ചായതന്നെ കുടിച്ചോളൂട്ടോ!


    നമ്മടെ സര്‍ദാര്‍ജി പറഞ്ഞ പോലെ, ഈ ടെക്നോളജീടെ ഒരു പോക്കേ! ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ കിടക്കുന്നവന്‍ വടക്കോട്ടു പോണു, താഴെയിരിക്കണവന്‍ തെക്കോട്ടും പോണൂ!

    മറുപടിഇല്ലാതാക്കൂ
  2. കോഫീ മെഷീന്‍ അടുത്തുള്ളതു കൊണ്ട് ഈ റിസ്ക് ഇല്ല.
    :)

    മറുപടിഇല്ലാതാക്കൂ
  3. വെറുതെയല്ല ഈ കമ്യൂണിസ്റ്റ്കാര് ടെക്നോളജിയെ എതിർക്കുന്നത്. ഈ തൊഴിലാളികൾക്ക് പണിയില്ലതാവുകയല്ലേ...

    മറുപടിഇല്ലാതാക്കൂ
  4. യെന്തെല്ലാം സംഭവങ്ങള്‍ !! ഇനി ലാപ്ടോപ്പ് വിരിച്ച് അതില്‍ കിടക്കാനും കൂടി പറ്റിയാല്‍ മതിയായിരുന്നു.. പിന്നെ ലാപ്ടോപ്പ് തിരിച്ചിട്ട് ഓം‌ലേറ്റും ഉണ്ടാക്കാന്‍ പറ്റണം. ലാപ്ടോപ്പില്‍ തന്നെ ഒരു കണ്ണാടിയും വേണം, ഷേവൊക്കെ ചെയ്യുമ്പോള്‍ നോക്കാന്‍, പിന്നെ ലാപ്ടോപ്പില്‍ തന്നെ ഒരു എ.ടി.എമ്മും കൂടി വേണം. കാശ് ആവശ്യത്തിനെടുത്ത് ചാമ്പാന്‍... ലാപ്ടോപ്പ് ഒരു മസ്സാജര്‍ ആയും വേണം.. ഭാവന വളര്‍ത്താന്‍, തലയില്‍ വെച്ച് നിന്നാല്‍ വൈബ്രേറ്റ് ചെയ്ത് ഭാവന വാനോളം വളരട്ടെ - ബുദ്ധിയും വളരുമോ ആവോ..? എങ്കില്‍ ഒന്ന് എനിക്ക് ആദ്യം. ;)

    ലാപ്ടോപ്പ് വെച്ച് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോ ഇന്നാളൊരിക്കല്‍ ബ്ലോഗില്‍ ആരാണിട്ടതാവോ ?

    മറുപടിഇല്ലാതാക്കൂ
  5. എന്റെ ഏറ്റവും ലേറ്റസ്റ്റ് ഇന്നോവേഷനാണ് - ലാപ്ടോപ്പ് വിത്ത് പൊറോട്ടാ മേക്കര്‍... മൈദമാവ് കുഴച്ച് ഉരുളയാക്കി കീബോര്‍ഡില്‍ വെച്ച് ലാപ്ടോപ്പ് പൂട്ടുക, ചൂ‍ടുള്ള പൊറോട്ട റെഡി !!

    നിങ്ങള്‍ മീറ്റിംഗ് റൂമിലാകട്ടെ, വീട്ടിലാകട്ടെ, റോഡരികിലാവട്ടെ, ബസ്സിനകത്താകട്ടെ, എന്നും നിങ്ങളോടൊപ്പം, നിങ്ങളുടെ സ്വന്തം ണ്ണ പോറോട്ടാ മേക്കര്‍ കം ലാപ് ടോപ്പ് !!

    മറുപടിഇല്ലാതാക്കൂ
  6. നിഷാദ് ഭായി..

    പുതിയ അറിവിന് നന്ദി..!

    ഈ വിദ്യ ലാപ്ടോപ്പില്‍ മാത്രമെ സാദ്ധ്യമാകു എന്നുണ്ടൊ..?

    മറുപടിഇല്ലാതാക്കൂ
  7. ഇതൊരു പുതിയ അറിവാണ്. പ്ലുഗ് പോയന്റില്‍ കുത്തി ഉപയോഗിക്കുന്ന ചെറിയ കോയില്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്.ശ്രീലാലിന്റെ കമന്റ് ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  8. ശ്രീലാലേ, ഇപ്പോള്‍ മിക്ക ലാപ് ടോപുകളും ഇന്റഗ്രേറ്റഡ് ക്യാമറകളുമായല്ലേ വരുന്നത്.തത്കാലം അതു കണ്ണാടിയായി ഉപയോഗിക്കാം(ഞാന്‍ ചെയ്യാറുണ്ടെന്നേ..).

    പിന്നെ ഭാവന വളരാന്‍ ലാപ് ടോപ് തുറന്നുവച്ചു എന്നെപ്പോലുള്ള വന്‍ പുലികളുടെ ബ്ലോഗ് വായിച്ചാ പോരേ? ( ഹൊ! എന്നെ സമ്മതിക്കണം). അപ്പോ ആ പ്രശ്നോം സോള്‍വായി. ബുദ്ധി വളരാനും ഇതുപകാരപ്പെടും.

    പിന്നെ പൊറോട്ടയേക്കാള്‍ നല്ലതു ചപ്പാത്തിയാരിക്കും. അല്ല കമ്പനി തന്ന ലാപ് ടോപ്പാണേല്‍ പൊറോട്ടയുമുണ്ടാക്കാം. രണ്ടലക്കും വീശലുമൊന്നും അതിനു പുത്തരിയവില്യാലോ!

    കുഞ്ഞന്‍ ചേട്ടോയ്, ലാപ് ടോപില്‍ മാത്രല്ല ഡെസ്ക് ടോപ്പിലും സാധ്യാവും. യു എസ് ബി പോര്‍ട്ടില്യാത്ത കമ്പ്യൂട്ടറെവിടെ ഇപ്പോ?

    നന്ദി ശ്രീ, ബിന്ദു, നരിക്കുന്നന്‍ മാഷ്...

    പിന്നെ നമ്മടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയ്ന്‍ ഇതു വരെ ഇ മെയില്‍ ഉപയോഗിച്ചിട്ടില്യ പോലും, പക്ഷേ നമ്മടെ പിണറായി സഖാവിനെ ലാപ് ടോപ്പില്ലാതെ കാണാന്‍ പറ്റാറില്യാത്രെ!

    മറുപടിഇല്ലാതാക്കൂ
  9. ഇവിടെ യു.എസ്.ബി പോര്‍ട്ടില്‍ കണക്റ്റ് ചെയ്യാവുന്ന വേറൊരു സാധനം കിട്ടും. അതു ഒരു ടീ കോസ്റ്റര്‍ പോലെയാണ്. കപ്പ് അതിന്റെ മുകളില്‍ വച്ചാല്‍ മതി.

    മറുപടിഇല്ലാതാക്കൂ
  10. എനിക്കും വാങ്ങിത്തരാമോ ഇങ്ങനെയൊരെണ്ണം....വെറുതെ വേണ്ടാ....കടമായിട്ടു മതി....

    സസ്നേഹം,

    ശിവ.

    മറുപടിഇല്ലാതാക്കൂ
  11. ഒരു ദിവസം ചുരുങ്ങിയത് ഒരു പതിനഞ്ച് ചായയെങ്കിലും കുടിക്കുന്ന
    എനിക്ക് ഈ പോസ്റ്റ് വളരെ ഇഷ്ടപെട്ടു

    മറുപടിഇല്ലാതാക്കൂ

Subscribe My Blog with Google Reader

ഇതു വായിച്ചിട്ടെന്തു തോന്നി? എന്തായാലും പറയൂന്നേ...